കേരളത്തിലെ വികസനമുന്നേറ്റത്തിന്റെ ചാലകശക്തിയാണ് കിഫ്ബി: മുഖ്യമന്ത്രി പിണറായി

കേരളത്തില്‍ ഇന്നുവരെ കാണാത്ത വികസനമുന്നേറ്റത്തിന്റെ ചാലകശക്തിയാണ് കിഫ്ബിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചുകൊല്ലംകൊണ്ട് 50,000 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച കിഫ്ബിയിലൂടെ ഇതിനകം 45,619 കോടി രൂപയുടെ 591 പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്.

കിഫ്ബിയുമായി ബന്ധപ്പെട്ട് പുകമറ പരത്താന്‍ ശ്രമങ്ങള്‍ പലകോണുകളില്‍നിന്നും ഉണ്ടായിട്ടുണ്ട്. എന്നാല്‍, കിഫ്ബി തികച്ചും സുതാര്യമാണെന്നും മുഖ്യമന്ത്രി കിഫ്ബിയുടെ കേരള നിര്‍മിതി പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വ്യക്തമാക്കി.

കിഫ്ബി അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ സംസ്ഥാനതല പ്രദര്‍ശനമായ ‘കേരള നിര്‍മ്മിതിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് തുടക്കം കുറിച്ചത്. അഞ്ചുകൊല്ലംകൊണ്ട് 50,000 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച കിഫ്ബിയിലൂടെ ഇതിനകം 45,619 കോടി രൂപയുടെ 591 പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. സംസ്ഥാനത്തെ വികസനത്തിന്റെ ചാലകശക്തിയായി കിഫ്ബി മാറിയതായും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബിയുമായി ബന്ധപ്പെട്ട് പുകമറ പരത്താന്‍ ശ്രമങ്ങള്‍ പലകോണുകളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. എന്നാല്‍, കിഫ്ബി തികച്ചും സുതാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. (ഫണ്ടനുവദിച്ച് കൈയും കെട്ടി നോക്കിനില്‍ക്കുകയല്ല, ഗുണനിലവാരം ഉറപ്പാക്കാനുള്ള കര്‍ശനമായ നടപടികളും കിഫ്ബി നടപ്പാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല, കാരണം ഇത് നാടിന്റെ വികസനത്തിനുള്ള പ്രവര്‍ത്തനമായതിനാല്‍ അതില്‍ ന്യൂനത ഉണ്ടാകാന്‍ പാടില്ല. ഒട്ടേറെ സ്വപ്നപദ്ധതികളാണ് കിഫ്ബിയിലൂടെ യാഥാര്‍ഥ്യമാകുന്നത്.)

ധനമന്ത്രി തോമസ് ഐസക് അധ്യക്ഷനായ ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എം.എല്‍.എമാര്‍, മേയര്‍ തുടങ്ങിയവരും സംസാരിച്ചു. കിഫ്ബി വഴി സംസ്ഥാനമാകെ യാഥാര്‍ഥ്യമാകുന്ന പ്രധാന പദ്ധതികളുടെ പ്രദര്‍ശനവും കേരള നിര്‍മ്മിതിയില്‍ ഒരുക്കിയിട്ടുണ്ട്. 22ന് പ്രദര്‍ശനം സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here