‘എന്റെ ഭരണാധികാരി ഒരു വർഗ്ഗീയവാദി’; നടൻ രാജേഷ് ശർമ്മ

എന്റെ ഭരണാധികാരി ഒരു വർഗ്ഗീയവാദിയെന്ന് നടൻ രാജേഷ് ശർമ്മ.പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഡ്യവുമായി കൊല്ലത്തെ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി ബിൽ ന്യൂനപക്ഷ വേട്ടക്ക‌ാണെന്ന ആശങ്കയിൽ പൊട്ടി പുറപ്പെട്ട പ്രക്ഷോഭങളെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരതക്കെതിരെയായിരുന്നു കൊല്ലത്തെ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധ ഐക്യദാർഡ്യ മാർച്ച്.

തന്റെ ഭരണാധികാരി ഒരു വർഗ്ഗീയവാദിയെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത നടൻ രാജേഷ് ശർമ്മ പറഞ്ഞു.

രാജ്യം നേരിടുന്ന രൂക്ഷമായ പ്രതിസന്ധിക്ക് ഉയര്‍ന്ന് വരുന്ന ജനകീയ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ പരിഹാരം കാണാന്‍ കഴിയുവെന്ന് രാജേഷ് ശർമ്മ പറഞ്ഞു. കൊല്ലം റസ്റ്റ് ഹൗസിന് മുന്നില്‍ നിന്നാരംഭിച്ച ഐക്യധാര്‍ഡ്യ പ്രകടനം ചിന്നക്കട പോസ്റ്റ് ഓഫീസിന് മുന്നില്‍ സമാപിച്ചു.

മാധ്യമപ്രവര്‍ത്തകരായ എസ് മനോജ്,അജിത്ത് ശ്രീനീവാസൻ,കേരളശബ്ദം മാനേജിംങ് എഡിറ്റർ മധുരാജാകൃഷ്ണൻ. ആർ എസ് രാജ്കുമാര്‍,ഡി ജയകൃഷ്ണന്‍, ഹുസൈന്‍, കെ എസ് ഭാസ്ക്കരൻ, ഇഗ്നേഷ്യസ് പരേര തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News