കേരള നിർമിതി; കിഫ്‌ബി വികസന പ്രചാരണ പരിപാടിക്ക്‌ തുടക്കമായി

കേരള അടിസ്ഥാന സൗകര്യ നിധി ബോർഡ്‌ (കിഫ്‌ബി) ‌ധനസഹായത്തോടെ സംസ്ഥാനത്ത്‌ മുന്നേറുന്ന അഭൂതപൂർവമായ അടിസ്ഥാന വികസന പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടിക്ക്‌ തുടക്കമായി. കേരള നിർമിതി എന്ന്‌ പേരിട്ടുള്ള വിപുലമായ പ്രദർശന, ബോധവൽക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം തൈക്കാട്‌ പൊലീസ്‌ മൈതാനത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

അടിസ്ഥാന സൗകര്യ മേഖലയിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ്‌ സംസ്ഥാനത്ത്‌ മുന്നേറുന്നത്‌. ജനജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്ന അനേകം പദ്ധതികൾ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്‌. വകുപ്പുകളുടെ പദ്ധതികൾക്ക്‌ ധനലഭ്യത ഉറപ്പാക്കി, വികസന കുതിപ്പിന്‌ ഊർജം പകരുന്നത്‌ കിഫ്‌ബിയാണ്‌.

50,000 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ്‌ ധന വകുപ്പിന്‌ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രീകൃത ഏജൻസിയായ കിഫ്‌ബി ലക്ഷ്യമിടുന്നത്‌. 45,619 കോടി രൂപയുടെ 591 പദ്ധതികൾക്ക്‌ അംഗീകാരം നൽകി
ക്കഴിഞ്ഞു.

സംസ്ഥാനചരിത്രത്തിൽ സമാനതകളില്ലാത്ത ഈ വികസന മുന്നേറ്റത്തെക്കുറിച്ച്‌ പൊതുജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുകയാണ്‌ കേരള നിർമിതിയിലൂടെ ലക്ഷ്യമിടുന്നത്‌. ചുറ്റും നടക്കുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച്‌ അറിയാനും വിലയിരുത്താനും കേരള നിർമിതിയലൂടെ പൊതുജനങ്ങൾക്ക്‌ അവസരമൊരുങ്ങുകയാണ്‌. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള പദ്ധതികളുടെ പ്രദർശനം ഞായറാഴ്‌ച വരെ തുടരും. പ്രവേശനം സൗജന്യമാണ്‌.

സാങ്കേതിക വിഷയങ്ങളിൽ പ്രഭാഷണവും ചർച്ചയും കോളേജ്‌ വിദ്യാർഥികളുടെ പ്രബന്ധാവതരണവും സ്‌കൂൾ വിദ്യാർഥികളുടെ ഉപന്യാസ രചനാ മത്സരവും സ്‌കൂൾ, കോളേജ്‌ വിദ്യാർഥികളുടെ പ്രശ്‌നോത്തരിയുമൊക്കെ പരിപാടിയുടെ ഭാഗമാണ്‌.

ഉദ്‌ഘാടന ചടങ്ങിൽ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ അധ്യക്ഷനായി. തിരുവനന്തപുരം ജില്ലയിലെ പദ്ധതികളുടെ പ്രദർശനോദ്‌ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News