യുപിയില്‍ അതീവ ജാഗ്രത; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം ആളിക്കത്തുമ്പോള്‍ ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത തുടരുന്നു. യുപിയിലെ പല നഗരങ്ങളിലും ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുന്നു. ദില്ലിക്കടുത്ത് ഗാസിയാബാദിലും ഇന്ന് പകല്‍ പത്തുമണിവരെ ഇനറര്‍നെറ്റിനും നിയന്ത്രണമുണ്ടാകും. ലക്‌നൗവിലും മീററ്റിലും ബിജ്‌നോറിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. സര്‍വകലാശാലകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.

ഇന്നലെയുണ്ടായ അക്രമങ്ങളില്‍ ഉത്തര്‍പ്രദേശില്‍ ആറ് പേര്‍ മരിച്ചിരുന്നു. പലയിടത്തും വാഹനങ്ങള്‍ കത്തിച്ചു. പ്രതിഷേധം പല നഗരങ്ങളിലും അക്രമാസക്തമായി. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുലന്ത് ഷഹറില്‍ പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.

ബഹൈച്ചിലും പൊലീസ് പ്രതിഷേധക്കാരെ വിരട്ടി ഓടിച്ചു. ഫിറോസാബാദില്‍ വ്യാപക അക്രമം നടന്നു. ബസുകള്‍ ഉള്‍പ്പടെ വാഹനങ്ങള്‍ കത്തിച്ചു. ഹാപൂരിലും പ്രതിഷേധം അക്രമാസക്തമായി. അതേസമയം, മധ്യപ്രദേശില്‍ 50 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജബല്‍പൂരിലും ഇന്റര്‍നെറ്റ് നിയന്ത്രണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News