യുപിയിൽ പൊലീസ്‌ വെടിവയ്‌പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി

വെള്ളിയാഴ്‌ച ഉത്തർപ്രദേശിൽ വിവിധയിടങ്ങളിൽ പൊലീസ്‌ വെടിവയ്‌പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി.

വെള്ളിയാഴ്‌ച യുപിയിലെ വിവിധ പ്രദേശങ്ങളിൽ നടന്ന പ്രക്ഷോഭത്തിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു. ബിജ്‌നോറിൽ അനസ്(22), സുലൈമാൻ(40), മീററ്റിൽ മൊഷിൻ(25), ആരിഫ്(20), സഹീർ(40) എന്നിവരുരുള്‍പ്പെടെ 10 പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരത്തിനുശേഷം നടന്ന പ്രതിഷേധത്തിനുനേരെയാണ്‌ പൊലീസ്‌ വെടിവച്ചത്‌. വ്യാഴാഴ്‌ച ലഖ്‌നൗവിൽ ഒരാളും മംഗളൂരുവിൽ രണ്ടുപേരും പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടിരുന്നു.

കാൺപുരിൽ വെള്ളിയാഴ്‌ച വെടിയേറ്റ ഒമ്പതുപേർ ലാലാ ലജ്‌പത്‌റായ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. പ്രതിഷേധത്തിനിടെ പലയിടത്തും കല്ലേറുണ്ടായി. നിരവധി വാഹനങ്ങൾ കത്തിച്ചു. മുസാഫർനഗർ, ബഹ്‌റിച്ച്‌, ബുലന്ദ്‌ശഹർ, ഗൊരഖ്‌പുർ, മീററ്റ്‌, അലിഗഢ്‌, ബിജ്‌നോർ, സുൽത്താൻപുർ, കാൺപുർ, ഫിറോസാബാദ്‌ എന്നിവിടങ്ങളിലാണ് വ്യാപക സംഘർഷമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News