മധ്യപ്രദേശില്‍ 50 ജില്ലകളിൽ നിരോധനാജ്‍ഞ; യുപിയിൽ കനത്ത ജാഗ്രത

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായയോടെ മധ്യപ്രദേശിലെ 50 ജില്ലകളിൽ നിരോധനാജ്‍ഞ പ്രഖ്യാപിച്ചു.

ജബൽപൂരിൽ ഇന്റർനെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച മധ്യപ്രദേശിലെ 44 ജില്ലകളിൽ നിരോധനാജ്‍ഞ പ്രഖ്യാപിച്ചിരുന്നു.

ഉത്തർപ്രദേശിലെ സംസ്ഥാനത്ത് പ്രതിക്ഷേധം നടക്കുന്ന ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു. സംസ്ഥാനത്ത് 3500 പേരെ ഇതിനോടകം കരുതല്‍ തടങ്കലിലാക്കി. 150 പേരെ അറസ്റ്റ് ചെയ്തു. സംഘർഷത്തെ തുടർന്ന് കനത്ത ജാഗ്രതയിലാണ് ഉത്തർപ്രദേശ്. യുപിയിലെ സർവകലാശാലകളും കോളജുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News