എന്‍ആര്‍സിയും സിഎഎയും; നിലപാട് വ്യക്തമാക്കി വരനും വധുവും സേവ് ദ് ഡേറ്റില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയകളിലും പലരും വിമര്‍ശനവുമായി എത്തുന്നുണ്ട്.

ഇപ്പോഴിതാ, സോഷ്യല്‍മീഡിയകളില്‍ വന്‍ ഹിറ്റായിരിക്കുന്നത് സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് ആണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയാണ് സേവ് ദ് ഡേറ്റ് ഫോട്ടോഷൂട്ട് ചിത്രം.

തിരുവനന്തപുരം സ്വദേശി അരുണ്‍ ഗോപിയും ആശ ശേഖറുമാണ് ഈ പ്രതിശ്രുത വരനും വധുവും. എന്‍ആര്‍സിയും സിഎഎയും വേണ്ട എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് ഇരുവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

2020 ജനുവരി 31നാണ് അരുണിന്റെയും ആശയുടെയും വിവാഹം.

ബാലസംഘം മുന്‍ സംസ്ഥാന പ്രസിഡന്റ്, എസ്എഫ്‌ഐ മുന്‍ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ് അരുണ്‍ ഗോപി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here