ചെന്നൈയില്‍ ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധം; ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട്; സംഘര്‍ഷാവസ്ഥ; മംഗളൂരുവില്‍ ബിനോയ് വിശ്വം കസ്റ്റഡിയില്‍; ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റില്‍; യുപിയില്‍ മരിച്ചവരില്‍ എട്ടുവയസുകാരനും

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയില്‍ ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധം.

ചെന്നൈ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ മറികടന്ന പ്രവര്‍ത്തകര്‍ സ്റ്റേഷനകത്ത് പ്രവേശിച്ചെങ്കിലും ഇവരെ പൊലീസ് തടഞ്ഞു വച്ചിരിക്കുകയാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ഇതിനിടെ, കര്‍ണാടകയില്‍ സിദ്ധരാമയ്യക്ക് മംഗളൂരു പൊലീസിന്റെ നോട്ടീസ് നല്‍കി. മംഗളൂരുവില്‍ വന്നാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നും യാത്ര മാറ്റിവയ്ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. മംഗളൂരുവിലെത്തിയാല്‍ അറസ്റ്റിന് സാധ്യതയുണ്ട്.

അതേസമയം, മംഗളൂരുവില്‍ നാളെ അര്‍ധരാത്രി വരെ കര്‍ഫ്യൂ തുടരും. മധ്യപ്രദേശില്‍ 50 ജില്ലകളില്‍ നിരോധനാജ്ഞയുണ്ട്. ജബല്‍പൂരില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെടുത്തും. പ്രതിഷേധമാരംഭിച്ചശേഷം അസം, യു.പി, കര്‍ണാടകം എന്നിവിടങ്ങളിലായി സംഘര്‍ഷത്തില്‍ ഇതുവരെ മൊത്തം 16 പേര്‍ മരിച്ചു. പലയിടങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദേശമുണ്ട്.

ബിഹാറില്‍ ആര്‍ജെഡി ബന്ദ് തുടരുകയാണ്.

ദില്ലിയില്‍ നടന്ന പ്രക്ഷോഭത്തില്‍ കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ച് തുടങ്ങി. നേരത്തെ പൊലീസ് ഒമ്പത് കുട്ടികളുള്‍പ്പടെ 42 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. അതില്‍ കുട്ടികളെയാണ് വിട്ടയച്ചത്. അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്ത് ആളുകള്‍ പ്രതിഷേധിക്കുന്നുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജുമാ മസ്ജിദില്‍ പ്രക്ഷോഭം നയിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് പുലര്‍ച്ചെ 3.30ന് കസ്റ്റഡിയിലെടുത്തിരുന്നു.

ജുമാ മസ്ജിദ് പ്രതിഷേധത്തില്‍ ഉള്‍പ്പെട്ടവരെ വിട്ടയക്കാമെന്ന ഉറപ്പിലാണ് ആസാദ് കസ്റ്റഡിയില്‍ പോകാന്‍ തയാറായത്. ഇക്കാര്യം ട്വീറ്റ് ചെയ്തതിന് പിന്നാലെ അറസ്റ്റുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News