ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഈ ആപ്പുകള്‍ ഉപയോഗിക്കാം

രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധം കനത്തതോടെ വിവിധസ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്. ഇന്റര്‍നെറ്റില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന മൂന്ന് ആപ്പുകളെക്കുറിച്ച് അറിയാം

ബ്രിഡ്ജ്‌ഫൈ

ഇന്റര്‍നെറ്റ് ഇല്ലാതെ മെസേജ് അയക്കാന്‍ സഹായിക്കുന്ന ആപ്പാണ് ബ്രിഡ്ജിഫൈ. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ആപ് ലഭ്യമാകും. 100 മീറ്റര്‍ പരിധിയില്‍ ബ്ലൂടുത്ത് ഉപയോഗിച്ച് മെസേജ് അയക്കാന്‍ ബ്രിഡ്ജ്‌ഫൈ ഉപയോഗിച്ച് സാധിക്കും. 100 മീറ്റര്‍ അകലെയുള്ള ആള്‍ക്കാണ് മെസേജ് അയക്കേണ്ടതെങ്കില്‍ ഒരു ബ്രിഡ്ജ്‌ഫൈ ഉപയോക്താവ് വഴി മറ്റൊരാള്‍ക്ക് സന്ദേശം കൈമാറാം.

വോജര്‍

പീര്‍ ടു പീര്‍ മെസഞ്ചര്‍ സേവനമാണ് വോജര്‍. വൈ-ഫൈ, ബ്ലൂടുത്ത്, മൈക്രോ ഫോണ്‍, കാമറ പെര്‍മിഷന്‍ മാത്രം നല്‍കിയാല്‍ വോജര്‍ പ്രവര്‍ത്തിക്കും. ടെക്‌സ്റ്റ്, ഇമേജ്, വോയ്‌സ് നോട്ട് എന്നിവ വോജര്‍ വഴി അയക്കാം. ഐ.ഒ.എസില്‍ മാത്രമാണ് വോജര്‍ ലഭ്യമാവുക. 599 രൂപയാണ് വോജര്‍ ആപിന്റെ വില.

ബ്രിയര്‍

അടുത്തുള്ളവര്‍ക്ക് ബ്ലുടൂത്തും വൈ-ഫൈയും ഉപയോഗിച്ച് മെസേജയക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ബ്രിയര്‍. ആന്‍ഡ്രോയിഡിലാണ് ബ്രിയര്‍ ആപ് ലഭ്യമാവുക. ടോര്‍ നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ച് ഓണ്‍ലൈന്‍ ലോകത്തെ നിരീക്ഷണത്തില്‍ നിന്നും ബ്രിയര്‍ ആപ് ഉപയോഗിക്കുന്നവര്‍ക്ക് രക്ഷപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News