പൂച്ചയെ പിടിക്കാന്‍ ഓടിയ നായ ഒടുവില്‍ കുടുങ്ങിയത് മരത്തിന് മുകളില്‍; പിന്നീട് സംഭവിച്ചത്, വൈറല്‍

പൂച്ചയെ പിടിക്കാന്‍ ഓടിയ ഒരു നായ മരത്തിന് മുകളില്‍ കുടുങ്ങിയതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

നായയില്‍ നിന്നു രക്ഷപെടാനായി ഓടിയ പൂച്ച ഒരു മരത്തിന് മുകളില്‍ കയറി, പിന്നാലെയെത്തിയ നായയും മരത്തിലേക്ക് പാഞ്ഞുകയറി. മുകളിലെത്തിയപ്പോഴാണ് സംഭവം കൈവിട്ടു പോയെന്ന് നായയ്ക്ക് മനസിലായത്.

തിരിച്ചിറങ്ങാന്‍ പറ്റാതെ മരത്തിന് മുകളില്‍ നിസ്സഹായനായി നില്‍ക്കുന്ന നായയെക്കുറിച്ച് കാലിഫോര്‍ണിയ അഗ്‌നിശമനസേനാ വിഭാഗത്തിനെ അറിയിച്ചത് സമീപവാസികളാണ്.

വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ ഏണി ഉപയോഗിച്ച് മരത്തില്‍ കയറിയാണ് നായയെ രക്ഷപെടുത്തുകയായിരുന്നു. അപ്പോള്‍ തന്നെ മരക്കൊമ്പിലിരുന്ന പൂച്ച താഴേക്ക് ചാടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News