ഇടതുപക്ഷത്തിനൊപ്പമുള്ള സമരം: മുല്ലപ്പള്ളിക്കെതിരെ ചെന്നിത്തലയും എംഎം ഹസനും; ‘രാജ്യം വെന്തെരിയുമ്പോള്‍ രാഷ്ട്രീയം മറന്ന് ഒന്നിച്ചുനില്‍ക്കുന്നതില്‍ തെറ്റില്ല’

മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരോക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തലയും, എംഎം ഹസനും.

ഇടതുസര്‍ക്കാരിനുള്ള പിന്തുണയുമായല്ല ഒന്നിച്ചുള്ള സമരത്തില്‍ പങ്കെടുക്കാന്‍ പോയതെന്നും രാജ്യം വെന്തെരിയുമ്പോള്‍ രാഷ്ട്രീയം മറന്ന് ഒന്നിച്ചുനില്‍ക്കുന്നതില്‍ തെറ്റ് കാണരുതെന്നും ചെന്നിത്തല മറുപടി നല്‍കി.

ഒരുമിച്ചുള്ള പ്രക്ഷോഭത്തിനെതിരെയുള്ള വിമര്‍ശനത്തിന് അടിസ്ഥാനമില്ലെന്ന് എംഎം ഹസന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കൊപ്പം ചെന്നിത്തല സമരത്തില്‍ പങ്കെടുത്തിനെ വിമര്‍ശിച്ചതിന് എതിരായിട്ടാണ് ഇരുവരും മറുപടിയുമായി രംഗത്തെത്തിയത്.

പൗരത്വ ബില്ലിനെതിരെ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം നടത്തുന്നതിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപളളി രാമചന്ദ്രന്‍ പരസ്യമായി എതിരാഭിപ്രായം ഉന്നയിച്ചതിന് മറുപടി ആദ്യം നല്‍കിയത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്.

ഇതിന് പിന്നാലെ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സമരവേദിയില്‍ എംഎം ഹസന്‍ മുല്ലപളളിക്കെതിരെ രംഗത്തെത്തി. നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിക്കാന്‍ ചെന്നിത്തല തിരഞ്ഞെടുത്തതും കോണ്‍ഗ്രസ് സമരവേദി തന്നെയായിരുന്നു.

മുസ്ലീം ലീഗ് അടക്കമുളള പാര്‍ട്ടികള്‍ക്ക് എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം നടത്തണമെന്ന അഭിപ്രായമാണുളളത്. എന്നാല്‍ യോജിച്ചുളള പ്രക്ഷോഭം ആത്മഹത്യപരമാണെന്നാണ് മുല്ലപ്പളളിയുടെ വാദം. പൗരത്വബില്ലിനെതിരെ എല്ലാവരും യോജിച്ച് തെരുവിലിറങ്ങുന്ന കാലത്തും അഭിപ്രായ വ്യത്യാസത്തിലാണ് കോണ്‍ഗ്രസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News