പൗരത്വ രജിസ്റ്റര്‍ നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് സിപിഐഎം പിബി; പത്ത് സംസ്ഥാനങ്ങള്‍ നടപടികള്‍ക്കൊപ്പമില്ല; ഭൂരിപക്ഷവും പുതിയ നിയമത്തിന് എതിര്

പൗരത്വ രജിസ്റ്റര്‍, ജനസംഖ്യ രജിസ്റ്റര്‍ നടപടികള്‍ ഉടന്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ മറ്റ് പത്ത് സംസ്ഥാന മുഖ്യമന്ത്രിമാരും നടപടികള്‍ക്ക് ഒപ്പമില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അത്രയും സംസ്ഥാനങ്ങളില്‍ ഇതിനുള്ള നടപടികള്‍ നിര്‍ത്തിവച്ചു. ഈ സാഹചര്യത്തില്‍ രാജ്യത്തെ ഭൂരിപക്ഷവും പുതിയ നിയമത്തിന് എതിരാണെന്ന് വ്യക്തമാക്കുന്നെന്ന് പിബി പ്രസ്താവനയില്‍ പറഞ്ഞു.

ഭരണഘടനയ്ക്ക് എതിരായ നിയമങ്ങള്‍ക്കെതിരെ ജനങ്ങള്‍ പോരട്ടം തുടരണം. പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് അതിക്രമങ്ങള്‍ അംഗീകരിക്കാനാവില്ല. കലാപം ഉണ്ടാക്കാനുള്ള ചിലരുടെ തന്ത്രത്തില്‍ വീഴാതെ പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകണമെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here