മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് ആക്രമണത്തെ അപലപിച്ച് യെച്ചൂരി; അസഹിഷ്ണുതയുള്ള ഭരണകൂടങ്ങളുടെ ആദ്യ ലക്ഷ്യങ്ങളില്‍ ഒന്ന് മാധ്യമങ്ങള്‍

ദില്ലി: മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ പൊലീസ് ആക്രമണത്തെ അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

അസഹിഷ്ണുതയുള്ള എല്ലാ ഭരണകൂടങ്ങളുടെയും ആദ്യ ലക്ഷ്യങ്ങളില്‍ ഒന്ന് മാധ്യമങ്ങള്‍ ആണെന്നും മാധ്യമങ്ങളെ ശരിയായ വാര്‍ത്ത നല്‍കുന്നതില്‍ നിന്ന് തടയുകയാണ് സര്‍ക്കാര്‍ എന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

യഥാര്‍ത്ഥ വാര്‍ത്തകള്‍ പുറത്ത് വരാതിരിക്കാന്‍ ആണ് മാധ്യമങ്ങളെ ആക്രമിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരെ തൊഴില്‍ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ അവരെ സംരക്ഷിക്കാന്‍ ജനങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ പോലീസ് അക്രമങ്ങളില്‍ പ്രതിഷേധിച്ച് കെയുഡബ്‌ള്യുജെ ദില്ലി ഘടകം നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News