ബിനോയ് വിശ്വത്തെ വിട്ടയച്ചു; മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു

മംഗളൂരു: പൗരത്വ നിയമത്തിനെതിരെ കര്‍ഫ്യു ലംഘിച്ച് പ്രകടനം നടത്തിയതിന് അറസ്റ്റിലായ സിപിഐ നേതാവ് ബിനോയ് വിശ്വം എംപിയെ വിട്ടയച്ചു.

ശത്രുസൈന്യം നഗരം കീഴടക്കിയ അവസ്ഥയാണ് ഇപ്പോള്‍ മംഗളുരുവില്‍ നില നില്ക്കുന്നതെന്ന് സി പി ഐ നേതാവ് ബിനോയ് വിശ്വം മഞ്ചേശ്വരത്ത് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ മനുഷ്യാവകശാങ്ങളും നിശാനിയമം ഉപയോഗപ്പെടുത്തി ഭരണകൂടം മംഗളൂരില്‍ നിഷേധിക്കുന്നതായി ബിനോയ് ചൂണ്ടിക്കാട്ടി.

രാവിലെ മംഗളുരുവില്‍ കസ്റ്റഡിയിലെടുത്ത പൊലീസ് ബിനോയിയെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്തിച്ച് വിട്ടയച്ചു.

സിപിഐ നേതൃത്വത്തില്‍ ലാല്‍ബാഗിലാണ് രാവിലെ പ്രതിഷേധ പ്രകടനം നടത്തിയത്.സിപിഐ കര്‍ണാടക സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേഷിനേയും അറസ്റ്റ് ചെയതിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel