ശബരിമല പുനപരിശോധന ഹര്‍ജികള്‍ വിശാല ബഞ്ച് പരിഗണിക്കും

ശബരിമല പുനപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിശാല ബഞ്ച് പരിഗണിക്കും. ഹര്‍ജികള്‍ ജനുവരി മുതല്‍ പരിഗണിക്കും. സുപ്രീംകോടതി 7 അംഗ ബഞ്ചാണ് പരിഗണിക്കുന്നത്.

വിശ്വാസ പ്രശ്‌നങ്ങള്‍ പരിഗണിക്കുന്ന ബഞ്ച് തന്നെ പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കും. വിശ്വാസ പ്രശ്‌നങ്ങളില്‍ തീരുമാനം എടുത്ത ശേഷം പുനപരിശോധന ഹര്‍ജികളില്‍ തീരുമാനം എടുക്കും എന്നാണ് നേരത്തെ വിധി ഉണ്ടായിരുന്നത്.

വിശാല ബഞ്ച് പരിഗണിക്കുന്നതിനാല്‍ പുനപരിശോധന ഹര്ജികളുടെ നാലു വീതം അധിക പകര്‍പ്പുകള്‍ ഉടന്‍ സമര്‍പ്പിക്കാന്‍ അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News