പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐയുടെ പന്തം കൊളുത്തി പ്രകടനം

കേന്ദ്ര സര്‍ക്കാര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. എഴുത്തുകാരന്‍ പെരുമാള്‍മുരുകന്‍ പന്തം കൊളുത്തി ജാഥ ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിനെതിരെയുള്ള യുവാക്കളുടെ രോക്ഷമായി മാറി പന്തം കൊളുത്താ പ്രതിഷേധം

കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് തിരുവനന്തപുരത്തു നടന്നത്.ജില്ലിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് യുവാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. രക്തസാക്ഷിമണ്ഡപത്തില്‍ ആരംഭിച്ച പ്രതിഷേധത്തിന് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ അഭിവാദ്യമര്‍പ്പിച്ചു.

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ രാജ്യമാകെ യുവാക്കള്‍ പ്രതിഷേധിക്കുകയാണ്. ജാമ്യ മിലിയ സര്‍വകലാശാലയില്‍ ആരംഭിച്ച പ്രതിഷേധം രാജ്യമാകെ ഒരേ സ്വരത്തില്‍ ഏറ്റെടുത്തു. ഭരണഘടനയുടെ മതേതരത്വത്തെ ദോഷമായി ബാധിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്‍. എന്നാല്‍ രാജ്യത്ത് ശക്തമായ പ്രതിഷേധം നടക്കുമ്പോഴും മൗനം വെടിയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News