കൊല്ലത്ത് നടക്കുന്ന ആരോഗ്യ സര്‍വകലാശാല കലോത്സവത്തിനെതിരെ സംഘപരിവാര്‍ ഭീഷണി

കൊല്ലത്ത് നടക്കുന്ന ആരോഗ്യ സര്‍വകലാശാലയുടെ ദക്ഷിണ മേഖലാ കലോത്സവത്തിനെതിരെ സംഘപരിവാര്‍ ഭീഷണി. വേദികളുടെ പേരിനെ ചൊല്ലിയാണ് ഭീഷണി. ഭരണഘടനയും ഭരണഘടനാവകുപ്പുകളും വേദികളുടെ പേരാക്കിയതാണ് വിവാദമായത്.
സര്‍വകലാശാല ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വേദികളുടെ പേര് സംഘാടകര്‍ നീക്കി.

പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നടക്കുന്ന ആരോഗ്യ സര്‍വകലാശാലയുടെ ദക്ഷിണ മേഖലാ കലോല്‍സവവേദിയാണിത്. ഈ കറുത്ത തുണികൊണ്ട് മറച്ചിരിക്കുന്നത് വേദിയുടെ പേരാണ്.
ദാ ഇതാണ് ആ പേരുകള്‍:

വേദി 1 ഭരണഘടന, വേദി 2 ആര്‍ട്ടിക്കിള്‍ 370, വേദി 3 ആര്‍ട്ടിക്കിള്‍ 371. ബി, വേദി 4 ആര്‍ട്ടിക്കിള്‍ 14.
അടുത്തകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഭരണഘടനാ അനുച്ഛേദങ്ങളുടെ പേരായിരുന്നു വേദികള്‍ക്ക്. എന്നാല്‍ ഇവ മാറ്റണമെന്ന് സംഘപരിവാറിന്റെ നിര്‍ദ്ദേശ പ്രകാരം സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സംഘാടക സമിതിയോട് ആവശ്യപ്പെട്ടതായാണ് സൂചന. തുടര്‍ന്ന് വേദികളുടെ പേരുകള്‍ മാറ്റിയെങ്കിലും,സംഘപരിവാറിന്റെ ആവശ്യ പ്രകാരമുള്ള വിസിയുടെ തീരുമാനത്തില്‍ സംഘാടകര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്.

തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News