ഇതര രാജ്യങ്ങളിൽനിന്ന് കുടിയേറിയവരുടെ അക്കൗണ്ടുകളിൽ ഇനി ഇന്ത്യൻ ബാങ്കുകൾ മതവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്. പൗരത്വനിയമ ഭേദഗതിയുടെ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് കഴിഞ്ഞവർഷം കൊണ്ടുവന്ന ബാങ്കിങ് നിയമഭേദഗതിയും ചർച്ചയാകുന്നത്. ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് ബ്ലൂംബർഗ് വാർത്താ ഏജൻസിയാണ് ഇക്കാര്യം വാർത്തയാക്കിയത്.
2018ലാണ് ആര്‍ബിഐ വിദേശനാണ്യ കൈകര്യനിയമത്തില്‍ ഭേദഗതി വരുത്തിയത്. ഇന്ത്യക്ക് പുറത്തുനിന്നും വന്നുതാമസിക്കുന്ന മുസ്ലിങ്ങൾ ഒഴികെയുള്ളവർക്ക് രാജ്യത്ത് സ്വത്ത് സ്വന്തമാക്കാനും ബാങ്ക് അക്കൗണ്ട് തുറക്കാനും ഉടൻ അനുമതിയാകും. പൗരത്വനിയമ ഭേദഗതിക്ക് സമാനമായ തരത്തിൽ ഇതിലും മുസ്ലിങ്ങളെ പരിഗണിച്ചിട്ടില്ല.
ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നും കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്‌ത്യൻ മതവിഭാഗത്തിൽപ്പെട്ടവരെയാണ് പരിഗണിക്കുക. ശ്രീലങ്ക, മ്യാൻമർ തുടങ്ങയ രാജ്യങ്ങളിൽ നിന്നുള്ള നിരീശ്വരവാദികളടക്കം ആളുകൾ ഒഴിവാകും.
Get real time update about this post categories directly on your device, subscribe now.