രാമചന്ദ്ര ബാബുവിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് നടക്കും

അനന്തരിച്ച പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാമചന്ദ്ര ബാബുവിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് നടക്കും. തിരുവനന്തപുരത്തെ വസതിയിലെത്തിച്ച മൃതദേഹത്തില്‍ കലാ- സാംസ്‌കാരിക – രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു.

ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൃതദേഹം കലാഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് നാല് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം നടക്കും. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. കഴിഞ്ഞ ദിവസം ഹൃദ്രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു രാമചന്ദ്ര ബാബുവിന്റെ അന്ത്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here