”ഒരുമിച്ച് നില്‍ക്കേണ്ടി വന്നാല്‍ ഇനിയും ഒരുമിക്കും; പിണറായിയും ചെന്നിത്തലയും ഒന്നിച്ചാല്‍ ഒരപകടവും സംഭവിക്കില്ല; യോജിച്ച പ്രക്ഷോഭത്തിലൂടെ കേരളം ഒറ്റക്കെട്ടാണെന്ന് ബോധ്യപ്പെടുത്തി”

കൊച്ചി: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വി ഡി സതീശനും രംഗത്ത്.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരുമിച്ച് സമരം ചെയ്തതില്‍ തെറ്റില്ലെന്നും സമരത്തെ നൂറ് ശതമാനം ന്യായീകരിക്കുന്നെന്നും വി ഡി സതീശന്‍ പറഞ്ഞു.

ദില്ലിയില്‍ സോണിയാ ഗാന്ധിക്കും യെച്ചൂരിക്കും ഒന്നിക്കാമെങ്കില്‍ കേരളത്തിലുമാകാം. യോജിച്ച പ്രക്ഷോഭത്തിലൂടെ കേരളം ഒറ്റക്കെട്ടാണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തി.

പിണറായി വിജയനും രമേശ് ചെന്നിത്തലയും ഒന്നിച്ചാല്‍ ഒരപകടവും സംഭവിക്കില്ല.
ഒരുമിച്ച് നില്‍ക്കേണ്ടി വന്നാല്‍ ഇനിയും ഒരുമിക്കും. സംയുക്ത സമരത്തെ വിമര്‍ശിക്കുന്നവര്‍ കാര്യങ്ങള്‍ പഠിക്കട്ടെയെന്നും വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു.

ഫറവൂര്‍ ജമാഅത്ത് കോ ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പൗരത്വ നിയമത്തിനെതിരായ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സംയുക്ത സമരത്തെ എതിര്‍ത്ത കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വി ഡി സതീശനും രംഗത്തെത്തിയത്.

എല്‍ഡിഎഫ്-യുഡിഎഫ് സമരത്തെ എതിര്‍ത്ത മുല്ലപ്പളളിയെ തളളി കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയും എംഎം ഹസ്സനും രംഗത്തെത്തിയിരുന്നു.

സംയുക്ത സമരം രാജ്യത്തിന് നല്‍കിയ നല്ല സന്ദേശമെന്നായിരുന്നു ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. യോജിച്ച സമരം ഇനിയും വേണമെന്ന് ലീഗ് നേതാക്കളായ ഇ ടി മുഹമ്മദ് ബഷീറും കെപിഎ മജീദും കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കെപിസിസി വൈസ് പ്രസിഡന്റായ വി ഡി സതീശനും രംഗത്ത് വന്നതോടെ പാര്‍ട്ടിയിയും യുഡിഎഫിലും മുല്ലപ്പളളി ഒറ്റപ്പെട്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News