എല്‍ഡിഎഫ് മനുഷ്യചങ്ങലയിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിച്ച് എ. വിജയരാഘവന്‍; ഒറ്റക്കെട്ടായുള്ള സമരമാണ് ആവശ്യം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍.

മനുഷ്യചങ്ങലയില്‍ കോണ്‍ഗ്രസ് അടക്കം എല്ലാവരും പങ്കെടുക്കണം. എല്ലാവരും ഒറ്റക്കെട്ടായുള്ള സമരമാണ് ആവശ്യമെന്നും എല്ലാവരെയും ഒന്നിപ്പിക്കാനുള്ള പരിശ്രമം തുടരുമെന്നും എ. വിജയരാഘവന്‍ പറഞ്ഞു. സമരം സമാധാനപരമായി മുന്നോട്ട് കൊണ്ടു പോകുമെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

ഡിസംബര്‍ 16ലെ സമരത്തിന്റെ തുടര്‍ച്ചയായാണ് ജനുവരി 26ന് മനുഷ്യചങ്ങല സംഘടിപ്പിക്കുന്നത്.
എല്‍.ഡി.എഫ് മുന്‍കൈയെടുത്തിട്ടുണ്ടെങ്കിലും ഈ പ്രശ്നത്തില്‍ യോജിക്കാവുന്ന എല്ലാവര്‍ക്കും ചങ്ങലയില്‍ പങ്കെടുക്കാന്‍ കഴിയണം. ഇന്ത്യയെ രക്ഷിക്കാനും ഭരണഘടനയെ സംരക്ഷിക്കാനുമുള്ളതാണ് പൗരത്വഭേദഗതി നിയമത്തിനെതിരായ മനുഷ്യമഹാശൃംഖല.

ഇത് വിജയിപ്പിക്കുന്നതിനായി പ്രചരണ, സംഘാടന പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി എല്ലാ ഘടകങ്ങളോടും അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News