മുല്ലപ്പള്ളിയോട്; ധൈര്യമായിരിക്കൂ, ഫാസിസത്തെ നേരിടാന്‍ ധീരതയുള്ള യൗവ്വനം ഇവിടുണ്ട്

പൗരത്വ നിയമഭേദഗതിക്ക് എതിരെ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം ചേര്‍ന്ന് സംയുക്ത സമരത്തിനിറങ്ങിയ യുഡിഎഫിനെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം.

‘ഇനിയെങ്കിലും തിരിച്ചറിയൂ, വര്‍ഗീയ ഫാസിസത്തിനെതിരായ സമരങ്ങളില്‍ ഇടവേളകളില്ല. നിങ്ങള്‍ നടത്തുന്ന സീസണല്‍ സമരങ്ങളില്‍ സംഘപരിവാറിനെ പ്രതിരോധിക്കാനാകില്ല.’- അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.’ഞങ്ങള്‍ ഇന്നലെ, ഇന്നും, നാളെയും ആര്‍എസ്എസിനെതിരെ സമരമുഖത്തു തന്നെയാണ്. ഒടുവിലത്തെ കമ്മൂണിസ്റ്റും ആ കടമ നിര്‍വഹിക്കും. സീസണലായി ഇറങ്ങുന്നത് കൊണ്ടാണ് താങ്കള്‍ക്ക് സ്ഥലജല ഭ്രമം തോന്നുന്നത്. ധൈര്യമായിരിക്കൂ ഏതു ഫാസിസത്തെയും നേരിടാന്‍ ധീരതയുള്ള യൗവ്വനം ഇവിടുണ്ട്. അങ്ങ് ഭയപ്പെടരുത്.’- അദ്ദേഹം കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here