പ്രതിഷേധം അക്രമാസക്തം: ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത

പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായ ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത തുടരുന്നു. വിവിധ നഗരങ്ങളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം പിന്‍വലിച്ചിട്ടില്ല. മീററ്റിലും ബിജ്‌നോറിലും ഉന്നതഉഗ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സുരക്ഷ ഒരുക്കിയിട്ടുണ്ട്. മീററ്റില്‍ മാത്രം നാലു പേരാണ് അക്രമത്തില്‍ മരിച്ചത്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലും ഇന്ന് ഇന്റര്‍നെറ്റ് നിയന്ത്രണമുണ്ട്.

പ്രശ്‌നസാധ്യതയുള്ള മേഖലകളില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് എട്ടു വരെയാണ് നിയന്ത്രണം. ഉത്തര്‍പ്രദേശില്‍ ഇന്നലെ പലയിടത്തും വെള്ളിയാഴ്ചയിലെ പ്രാര്‍ത്ഥനയ്ക്കു ശേഷമുള്ള പ്രതിഷേധങ്ങള്‍ അക്രമാസക്തമാവുകയായിരുന്നു. പതിമൂന്ന് ജില്ലകളിലാണ് പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയത്. അക്രമം നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

ചിലസ്ഥലങ്ങളില്‍ വെടിയൊച്ച കേട്ടു എന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരണസംഖ്യ പതിനൊന്നായി ഉയര്‍ന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ചിലര്‍ വെടിയേറ്റാണ് മരിച്ചത്. എട്ട് വയസുകാരനും സംഘര്‍ഷത്തില്‍ മരിച്ചു. വെടിവച്ചില്ല എന്ന നിലപാടില്‍ യുപി ഡിജിപി ഉറച്ചു നില്ക്കുകയാണ്. ഇന്നും മൊറാദാബാദില്‍ പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി സംഘര്‍ഷം കര്‍ശനമായി നേരിടാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News