പൗരത്വ ഭേദഗതിയെ ന്യായീകരിച്ച് മോദിയുടെ പരാമര്‍ശം; ബിജെപി റാലിയില്‍ കാണികള്‍ക്കിടയില്‍ നിന്ന് പ്രതിഷേധം; യുവാവിനെ അറസ്റ്റ് ചെയ്ത് നീക്കി

ദില്ലി: ദില്ലിയില്‍ ബിജെപിയുടെ റാലിയില്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പരാമര്‍ശം നടത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം.

റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ കാണികള്‍ക്കിടയില്‍ നിന്ന് പ്രതിഷേധം ഉയരുകയായിരുന്നു. പ്രതിഷേധിച്ചയാളെ പൊലീസ് റാലിയില്‍ നിന്ന് പുറത്താക്കി. ദില്ലി രാംലീല മൈതാനത്ത് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു നരേന്ദ്ര മോദി.

പൗരത്വ നിയമം പാസാക്കിയ പാര്‍ലമെന്റിനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് മോദി റാലിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News