മോദിയും അമിത് ഷായും യുവാക്കളുടെ ഭാവി നശിപ്പിച്ചു: രാഹുല്‍ ഗാന്ധി

ദില്ലി: മോദിയെയും അമിത് ഷായെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. ഇരുവരും യുവാക്കളുടെ ഭാവി നശിപ്പിച്ചു. ഇവര്‍ തൊഴില്‍ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും മൂലമുള്ള രോക്ഷം നേരിടുന്നു. അതുകൊണ്ടാണ് രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നത് എന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ വിവാദങ്ങള്‍. മോദി രാജ്യത്തെ വിഭജിക്കുന്നതിനും വെറുപ്പിന് പിന്നില്‍ ഒളിക്കുന്നതിനും കാരണമിതാണ്.

സ്‌നേഹം പകര്‍ന്നു നല്‍കി മാത്രമേ ഇത്തരക്കാരെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News