പൗരത്വഭേദഗതി നിയമം: എന്‍ഡിഎയില്‍ ഭിന്നത രൂക്ഷം; മുസ്ലീങ്ങള്‍ക്ക് പൗരത്വം നല്‍കണമെന്ന് ശിരോമണി അകാലിദള്‍

ദില്ലി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ എന്‍ഡിഎ ഘടകകക്ഷികള്‍ക്കുള്ളിലും ഭിന്നത രൂക്ഷമാകുന്നു. ശിരോമണി അകാലിദളും ജെഡിയുവുമാണ് ഒടുവില്‍ എതിര്‍പ്പു പരസ്യമായി പ്രകടിപ്പിച്ചു രംഗത്തുവന്നത്.

പൗരത്വ നിയമ ഭേദഗതിയില്‍ ഒഴിവാക്കപ്പെട്ട മുസ്ലിങ്ങളെയും പൗരത്വം നല്‍കുന്നവരില്‍ ഉള്‍പ്പെടുത്തണമെന്നാണ് ശിരോമണി അകാലിദളിന്റെ ആവശ്യം. ദേശീയ പൗരത്വ ഭേദഗതി നിയമം ചര്‍ച്ചചെയ്യാന്‍ എന്‍ഡിഎ യോഗം വിളിക്കണമെന്നു ജെഡിയു നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ശിരോമണി അകാലിദളും എതിര്‍പ്പുമായി രംഗത്തെത്തിയത്.

എന്‍ആര്‍സി വേണ്ടെന്ന നിലപാട് യോഗത്തില്‍ അറിയിക്കുമെന്നും ജെഡിയു അറിയിച്ചു. പാക്കിസ്ഥാനിലെ അഹമ്മദിയ വിഭാഗം ഉള്‍പ്പെടെയുള്ള മുസ്ലിങ്ങളെ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നും അവര്‍ മതത്തിന്റെ പേരില്‍ പീഡനം അനുഭവിക്കുന്നവരാണെന്നും ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍ ചൂണ്ടിക്കാട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News