ദേശീയ പൗരത്വ രജിസ്റ്റര്‍: അമിത്ഷായുടെ പ്രസ്താവനയും ബിജെപി പ്രകടനപത്രികയും തള്ളി മോദി; ഷാ പറഞ്ഞതും മോദി വിഴുങ്ങിയതും?  എത്രനാള്‍ നിങ്ങള്‍ ഇങ്ങനെ ജനങ്ങളെ പറ്റിക്കും?

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന അമിത്ഷായുടെ പ്രസ്താവനയും ബിജെപി പ്രകടന പത്രികയും തള്ളി നരേന്ദ്രമോദി. തന്റെ സര്‍ക്കാര്‍ എന്‍ആര്‍സി രാജ്യവ്യാപകമായി ഏര്‍പ്പെടുത്താന്‍ ആലോചിച്ചിട്ടില്ലെന്നും അസമിലെ കാര്യം മാത്രമാണ് പറഞ്ഞതെന്നും മോദി ദില്ലിയിലെ റാലിയില്‍. എന്നാല്‍ എന്‍ആര്‍സി രാജ്യവ്യപകമായി തന്നെ നടപ്പിലാക്കും എന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ 7 മാസത്തോളമായി പ്രസംഗിച്ച് നടക്കുന്നത്.

എന്‍ആര്‍സി നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും തന്റെ സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ വന്ന ശേഷം നടത്തിയിട്ടില്ല എന്നാണ് ഈ പ്രസംഗത്തില്‍ മോദി പറയുന്നത്. പ്രധാനമന്ത്രിയും അമിത് ഷായും ഒരേ വിഷയത്തില്‍ പരസ്പര വിരുദ്ധ കാര്യങ്ങള്‍ പറയുന്നു.

ജനങ്ങള്‍ ആരെ വിശ്വസിക്കണം? പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് എന്തിന് വേണ്ടി? അമിത് ഷാ പറഞ്ഞ കാര്യങ്ങള്‍ എന്തിനാണ് പ്രധാനമന്ത്രി മൂടിവെച്ചത്? എത്ര നാള്‍ നിങ്ങള്‍ ഇങ്ങനെ ജനങ്ങളെ പറ്റിക്കും?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News