കണ്ണൂര്‍ കൂത്തുപറമ്പ് ഗവണ്‍മെന്റ് ഐടിഐ യില്‍ ആര്‍എസ്എസ് ആക്രമണം

കണ്ണൂര്‍ കൂത്തുപറമ്പ് ഗവണ്‍മെന്റ് ഐടിഐ യില്‍ ആര്‍എസ്എസ് ആക്രമണം. കോളേജിന്റെ ജനല്‍ ചില്ലുകള്‍ ആര്‍എസ്എസ് സംഘം അടിച്ചു തകര്‍ത്തു. എസ്എഫ്‌ഐ കൊടിമരവും നശിപ്പിച്ചു. കഴിഞ്ഞ ദിവസം എബിവിപി പഠിപ്പ് മുടക്കിന് പ്രിന്‍സിപ്പല്‍ അനുമതി നിഷേധിച്ചിരുന്നു.

എബിവിപിക്ക് യൂണിറ്റ് ഇല്ലാത്ത ഐടിഐയില്‍ പുറമെ നിന്നും എത്തിയവരാണ് പഠിപ്പ് മുടക്കാന്‍ ശ്രമിച്ചത്. പഠിപ്പ് മുടക്കാന്‍ അനുവദിക്കാത്തതിന്റെ പ്രതികാരമായാണ് ആര്‍എസ്എസുകാര്‍ ഐടിഐക്ക് നേരെ ആക്രമണം നടത്തിയത്. അക്രമികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News