കട്ടക്കില്‍ പൊരുതി ജയിച്ചു; പരമ്പരയും ഇന്ത്യക്ക്

അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് ജയം. ജയത്തോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കി. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 316 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എട്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി പൊരുതിയ ക്യാപ്റ്റന്‍ വിരാട് കോലി നിര്‍ണായക നിമിഷത്തില്‍ പുറത്തായെങ്കിലും പൊരുതിയ രവീന്ദ്ര ജഡേജ ഷാര്‍ദുല്‍ താക്കൂര്‍ സഖ്യമാണ് ടീമിന് വിജയം സമ്മാനിച്ചത്. വെറും 16 പന്തില്‍നിന്ന് 30 റണ്‍സ് അടിച്ചെടുത്താണ് ഇവര്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

കോലി 85 പന്തില്‍ ഒന്‍പതു ഫോറുകള്‍ സഹിതം 85 റണ്‍സെടുത്ത് പുറത്തായി. ജഡേജ 30 പന്തില്‍ നാലു ഫോറുകള്‍ സഹിതം 39 റണ്‍സോടെയും താക്കൂര്‍ ആറു പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 17 റണ്‍സോടെയും പുറത്താകാതെ നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News