അനധികൃത കുടിയേറ്റക്കാര്‍ക്കായി തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കുന്നില്ലെന്ന് പ്രധാനമന്ത്രി; കേന്ദ്രങ്ങള്‍ ഉണ്ടെന്ന് കേന്ദ്രമന്ത്രി; പച്ചക്കള്ളം പറഞ്ഞ് മോദി

അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാന്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കുന്നില്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ പച്ചക്കള്ളം. കേന്ദ്ര മന്ത്രി തന്നെ തടങ്കല്‍ കേന്ദ്രങ്ങള്‍ ഉണ്ടെന്ന് പാര്‍ലമെന്റിനെ അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇത്തരം പാളയങ്ങള്‍ നിര്‍മ്മിക്കുന്നു എന്നതുമാണ് യാഥാര്‍ഥ്യം.

രാം ലീല മൈതാനിയിലെ മോദിയുടെ ഓരോ വാക്കുകളും അസത്യങ്ങള്‍ ആണെന്ന് തെളിയിക്കപ്പെടുകയാണ്. അനധികൃത കുടിയേറ്റക്കാരായ മുസ്ലീങ്ങള്‍ക്ക് വേണ്ടി തടങ്കല്‍ പാളയം ഉണ്ടാക്കുന്നു എന്ന് കോണ്ഗ്രസും അര്‍ബന്‍ നക്‌സലുകളും നുണ പ്രചരിപ്പിക്കുകയാണ്. ഇതായിരുന്നു മോദിയുടെ വാക്കുകള്‍.

എന്നാല്‍ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ കരുതല്‍ തടങ്കലുകള്‍ ഒരുങ്ങുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ പാര്‍ലമെന്റിനെ അറിയിച്ചത്. ജൂലൈ 24ന് രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞത് തടങ്കല്‍ പാളയങ്ങളുമായി ബന്ധപ്പെട്ട മാനുവല്‍ തയ്യാറാക്കി എന്നാണ്. ഇത് കൂടാതെ നവംബര്‍ 27ന് ഇതേ മന്ത്രി രാജ്യസഭയെ അറിയിച്ചത് അസമിലെ 6 കേന്ദ്രങ്ങളിലായി 1000 പേര്‍ തടങ്കലില്‍ ഉണ്ട് എന്നും.കഴിഞ്ഞില്ല, ബിജെപി ഭരിക്കുന്ന 2 സസ്ഥാനങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

ജൂലൈയില്‍ അസം സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചത് 10 പുതിയ തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രത്തോട് അനുമതി തേടി എന്നാണ്. ബിജെപി ഭരിക്കുന്ന കര്‍ണാടകയും ഇത്തരം കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി കഴിഞ്ഞു. ബംഗളുരുവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ നീലമംഗല എന്ന സ്ഥലത്താണ് പാളയം ഒരുങ്ങുന്നത്. ഇത് വരുന്ന ജനുവരിയില്‍ തുറക്കാന്‍ ആകുമെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് തന്നെ വ്യക്തമാക്കിയത്.

35 താല്‍ക്കാലിക തടങ്കല്‍ പാളയങ്ങള്‍ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ നിര്‍മിക്കുമെന്നാണ് സംസ്ഥാന ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. യാഥാര്‍ഥ്യങ്ങള്‍ ഇതായിരിക്കെ ഒറ്റ പ്രസംഗം കൊണ്ട് ഇതൊക്കെയും മറക്കാന്‍ ജനങ്ങള്‍ വിഡ്ഢികള്‍ അല്ല എന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നാണ് ഒന്ന് മനസിലാക്കുക?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News