രാജ്യത്ത് ഭീകരാവസ്ഥ; പ്രതിച്ഛായ സംരക്ഷിക്കണം; എം മുകുന്ദന്‍

അങ്ങേയറ്റം അപകടകരമായ പൗരത്വ നിയമ ഭേദഗതി പിന്‍വലിച്ച് രാജ്യത്തിന്റെ പ്രതിച്ഛായ സംരക്ഷിക്കണമെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. രാജ്യത്തിന്റെ വലിയ നേട്ടം ജനാധിപത്യ, മതേതര മൂല്യങ്ങളാണ്. എല്ലാ വിപത്തുകളില്‍നിന്നും നമ്മെ രക്ഷിക്കുന്നതാണ് മതേതരത്വം.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ അടിയന്തരാവസ്ഥക്കു ശേഷമുള്ള ഭീകരമായ അവസ്ഥയാണ് ഇപ്പോഴത്തേതെന്നും എം മുകുന്ദന്‍ പറഞ്ഞു. പുരോഗമന കലാ, സാഹിത്യസംഘം മാഹി ടാഗോര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൗരത്വബില്ലിനെതിരെ ലോകമാകെ പ്രതിഷേധം ആളിക്കത്തുകയാണ്. ഓക്‌സ്ഫഡ്, ഹാര്‍വാഡ് സര്‍വകലാശാലകളിലും അധ്യാപകരും വിദ്യാര്‍ഥികളും തെരുവിലിറങ്ങി. അതിരുകള്‍ കടന്ന് പ്രക്ഷോഭം വളരുകയാണ്. ഇന്ത്യയില്‍ എന്ത് സംഭവിച്ചാലും സാധാരണഗതിയില്‍ അമേരിക്കന്‍ പത്രങ്ങള്‍ ഒരു മൂലയില്‍ വാര്‍ത്ത ഒതുക്കാറാണ് പതിവ്. ഈ പ്രക്ഷോഭം ഒന്നാംപേജില്‍ പ്രധാന്യത്തില്‍ നല്‍കുന്നു. ന്യൂയോര്‍ക്കിലെ ഒരു പത്രം ആറ് പേജിലാണ് ചിത്രങ്ങളും വാര്‍ത്തകളും നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News