പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണഘടനയുടെ ആമുഖം വായിച്ച് സാന്റമാരുടെ പ്രതിഷേധം

മാനവീയം കള്‍ച്ചറല്‍ കളക്ടീവാണ് വ്യത്യസ്തമായ സമരവുമായി രംഗത്തുവന്നത്. ആഘോഷങ്ങളുടെ ക്രിസ്മസിനു പകരം പ്രതിഷേധങ്ങളുടെ ക്രിസ്മസ് ആശംസിക്കുകയാണ് മാനവീയം കള്‍ച്ചറല്‍ കളക്ടീവ്.

ഈ വായിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയാണ്. ആരാണ് വായിക്കുന്നതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഭരണഘടന ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഈ ക്രിസ്മസ് കാലത്ത് ക്രിസ്മസ് അപ്പൂപ്പന്‍ വരെ ശക്തമായ പ്രതിഷേധത്തിലാണ്. മാനവീയം കള്‍ച്ചറല്‍ കളക്ടീവാണ് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ കരോളുമായി തെരുവിലിറങ്ങിയത്. മാനവീയം സ്ട്രീറ്റിലാരംഭിച്ച കരോള്‍ കനകകുന്നില്‍ ഭാരണഘടനയുടെ ആമുഖം വായിച്ചാണ് അവസാനിച്ചത്.

മാനവീയം റോഡില്‍ ആരംഭിച്ച പ്രതിഷേധ കരോളില്‍ നിരവധി സാന്റേക്ലോസുകള്‍ പങ്കെടുത്തു. കരോള്‍ഗാനം പാടിയും ഭരണഘടനയുടെ ആമുഖം ഉയര്‍ത്തിപിടിച്ചും അവര്‍ തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ സമരങ്ങളാണ് രാജ്യമൊട്ടാകെ നടക്കുന്നത്. ഡല്‍ഹിയിലാരംഭിച്ച പ്രതിഷേധം രാജ്യമാകെ വ്യാപിച്ചിട്ടുണ്ട്. അഘോഷങ്ങളുടെ ക്രിസ്മസ് കാലത്തിനു പകരം പ്രതിഷേധങ്ങളുടെ ക്രിസ്മസ് കാലം ഒരുക്കാനാണ് മാനവീയം കള്‍ച്ചറല്‍ കളക്ടീവടക്കമുള്ള എല്ലാ ജലധിപതിപത്യ വിശ്വാസികള്‍ ശ്രമിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News