മലയാള നാടിനെ സാക്ഷിയാക്കി പാരീസില്‍ നിന്നെത്തിയ ഫാബിയന്‍ കൊറേച്ചിന് സാമിയ ജീവിത സഖിയായി

ആലുവയില്‍ കേരളീയ ശൈലിയില്‍ വിവാഹിതരായി ഫ്രഞ്ച് സ്വദേശികള്‍. ആയുര്‍വേദത്തെ കുറിച്ച് പഠിക്കാന്‍ പാരീസില്‍ നിന്നെത്തിയ ഫാബിയന്‍ കൊറേച്ചും സാമിയയുമാണ് ഹിന്ദു ആചാര പ്രകാരം വിവാഹിതരായത്. മലയാളിത്തനിമയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇരുവരുടെയും സുഹൃത്തുക്കള്‍ക്കായി വിഭവസമൃദ്ധമായ സദ്യയും ആലുവയില്‍ ഒരുക്കിയിരുന്നു.

കതിര്‍ മണ്ഡപവും നിറപറയും താലപ്പൊലിയും എല്ലാം ഉണ്ടായിരുന്നു ഫാബിയന്‍ കൊറെച്ചിന്റെയും സാമിയയുടെയും വിവാഹ പന്തലില്‍. കഴിഞ്ഞ 20 വര്‍ഷം മുമ്പ് കേരളത്തിലെത്തി ആയുര്‍വേദത്തെ കുറിച്ച് പഠനത്തിന് എത്തിയതായിരുന്നു ഫാബിയന്‍ കൊറേച്ചും സാമിയയും. തമ്മില്‍ ഇഷ്ടത്തില്‍ ആയതോടെ സ്വന്തം നാട്ടിലെ ലഘു വിവാഹ ചടങ്ങിന് പകരം ഹൈന്ദവാചാരത്തിലുള്ള വിവാഹമാണ് ഇരുവരും തെരഞ്ഞെടുത്തത്.

വിവാഹ ചടങ്ങുകളെ കുറിച്ച് ഫാബിയാന് അടിപൊളി എന്നല്ലാതെ മറ്റൊന്നും പറയാനില്ല. വെറ്റിലയും അടക്കയും ദക്ഷിണ നല്‍കി നല്‍കി ഇരുവരും മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങി. ആലുവയില്‍ പെരിയാറിന്റെ തീരത്ത് വെച്ച് നിറപറയും, നിലവിളക്കുകളെയും സാക്ഷിയാക്കി സീന്ദൂരം ചാര്‍ത്തി താലികെട്ടിയാണ് ഫാബിയാന്‍ സാമിയയെ ജീവിത സഖിയാക്കിയത്.

ഇരുവരുടെയും സുഹൃത്തുക്കളായ കരോലീനയും മേരീസും, കസവ് സാരി ധരിച്ച് കൂടെയുണ്ടായിരുന്നു. സമ്മാനങ്ങളുമായി എത്തിയ സുഹൃത്തക്കള്‍ക്ക് കല്യാണത്തിന്റെ ഭാഗമായി വിഭവസമൃദ്ധമായ സദ്യയും ആലുവയില്‍ ഒരുക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News