ജാര്‍ഖണ്ഡ് തിരെഞ്ഞെടുപ്പ് ; ആദ്യ ഫല സൂചനകള്‍ മഹാസഖ്യത്തിന് അനുകൂലം

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു.ആദ്യ ഫല സൂചനകള്‍ മഹസഖ്യത്തിന് അനുകൂലം. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 81 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്.

അഞ്ചുഘട്ടങ്ങളായിനടന്ന ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി ഇന്നറിയാം. പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭം തുടരുന്നതിനിടെ, ആദ്യഫലം കാത്തിരിക്കുന്ന ബി.ജെ.പിക്ക് ഇത് പരീക്ഷണമാകും. ഇപ്പോഴും പ്രതിഷേധത്തീയില്‍ രാജ്യം കത്തുമ്പോഴാണ് തിരഞ്ഞെടുപ്പു ഫലം വരുന്നതെന്ന പ്രത്യേകതയുമുണ്ട്. ജെ.എം.എം. നേതൃത്വത്തിലുള്ള മുന്നണിക്ക് അനുകൂലമായിവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ ജാര്‍ഖണ്ഡിലെ ഭരണകക്ഷിയായ ബി.ജെ.പി. ആശങ്കയോടെയാണ് കാണുന്നതും.

മഹാരാഷ്ട്ര, ഹരിയാ നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടി ജാര്‍ഖണ്ഡില്‍ ഭരണം നിലനിര്‍ത്തി മറികടക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. എന്നാല്‍, പൗരത്വനിയമത്തിനെതിരെയുളള പ്രതിഷേധത്തില്‍ ജനവിധി എത്തരത്തിലാകുമെന്ന ആശങ്കയിലാണ് പാര്‍ട്ടി. ഹേമന്ത് സോറന്‍ നയിക്കുന്ന ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസും ആര്‍.ജെ.ഡി.യും. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ മുന്‍തൂക്കം ഈ മുന്നണിക്കാണ്.

81 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും മാത്രമല്ല പ്രാദേശിക പാര്‍ട്ടിക്കളെയും ആശങ്കയിലാക്കാന്‍ പോന്നതാണ്. ഇന്ന് രാവിലെ എട്ടിന് 24 ജില്ലാ ആസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നോടെ ഫലം വ്യക്തമാകും. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വിനയ് കുമാര്‍ ചൗബെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here