ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് മധുരം പകരാന്‍ ഖാദി ബോര്‍ഡിന്റെ കേക്കുകള്‍

ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് മധുരം പകരാന്‍ ഇത്തവണ ഖാദി ബോര്‍ഡിന്റെ കേക്കുകളുമുണ്ട്. കണ്ണൂര്‍ പയ്യന്നൂര്‍ ഖാദി കേന്ദ്രമാണ് ഇതാദ്യമായി ക്രിസ്മസ് ന്യൂ ഇയര്‍ മേളയില്‍ കേക്കുകള്‍ വില്‍പ്പനയ്ക്ക് എത്തിച്ചത്.

രുചിയുടെ കലവറ ഒരുക്കിയാണ് ഇത്തവണ ഖാദി ബോര്‍ഡ് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തെ വരവേല്‍ക്കുന്നത്. ആദ്യമായി ഖാദി മേളയില്‍ ക്രിസ്മസ് കേക്കുകള്‍ എത്തിയപ്പോള്‍ ആവശ്യക്കാര്‍ ഏറെ. വൈറ്റ് ഫോറസ്റ്റ്,ബ്ലാക്ക് ഫോറസ്റ്റ്,വാനില,ചോക്ലേറ്റ് തുടങ്ങി വ്യത്യസ്ത രുചികളില്‍ കേക്കുകള്‍ മേളയില്‍ ഉണ്ട്.ഗുണ നിലവരത്തോടൊപ്പം വിലക്കുറവും കൂടിയാണ് ഖാദി ബോര്‍ഡ് നല്‍കുന്ന ഉറപ്പ്.

കൂത്തുപറമ്പ് ഗ്രാമ സഹകരണ ബേക്കറിയാണ് ഖാദിക്ക് വേണ്ടി കേക്കുകള്‍ തയ്യാറാക്കുന്നത്.വിവിധ തരം സില്‍ക്ക് സാരികള്‍,കോട്ടണ്‍ സാരികള്‍,കാവി മുണ്ട്,ഷര്‍ട്ട് തുടങ്ങിയവയും ഖാദി ക്രിസ്മസ് ന്യൂ ഇയര്‍ മേളയില്‍ ഉണ്ട്.വസ്ത്രങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റും നല്‍കുന്നു.ഈ മാസം 31 വരെയാണ് ക്രിസ്മസ് ന്യൂ ഇയര്‍ മേള.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News