കോട്ടയം നഗരത്തില്‍ കേക്ക് വിപണി സജീവം

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കോട്ടയം നഗരത്തില്‍ കേക്ക് വിപണി സജീവമായി. വിലപൊള്ളുന്നതാണെങ്കിലും പുത്തന്‍ വെറ്റൈറികളാണ് വിപണിയെ ആകര്‍ഷകമാക്കുന്നത്..

ക്രിസ്മസ് ലഹരിയിലായ കോട്ടയം നഗരം കേക്ക് കാലത്തിന്റെ മധുരത്തിലാണ്. രൂചികളില്‍ മാത്രമല്ല രൂപത്തിലും ഗന്ധത്തിലും വര്‍ണങ്ങളിലുമാണ് വെറൈറ്റികള്‍ ഒരുങ്ങുന്നത്. വട്ടത്തിലും ചതുരത്തിലുമുള്ള പരമ്പരാഗത രൂപങ്ങള്‍ മാറ്റി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടേയും പഴവര്‍ഗ്ഗങ്ങളുടേയും രൂപത്തില്‍ കേക്കുകള്‍ വിപണി കൈയ്യടക്കുന്നു.

പ്രമേഹ രോഗികള്‍ക്കായി ഷുഗര്‍ ഫ്രീ കേക്കുകളും ബേക്കറികളില്‍ ഇടംപിടിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഏറെ പ്രിയപ്പെട്ട ഐസിങ് കേക്കുകളി്ല്‍ ഇക്കുറിയും പുതുമുഖങ്ങളുണ്ട്. ഡെത്ത് ബൈ ചോക്കലേറ്റ്, നട്സ് ബബ്ളി, സ്നിക്കേഴ്സ് ഡിലൈറ്റ് തുടങ്ങിയവ ബ്ലാക്ക് ഫോറസ്റ്റ്ിനും വൈറ്റ് ഫോറസ്റ്റിനും ഒപ്പം സ്ഥാനം പിടിച്ചു.

കിലോയ്ക്ക് 600 മുതല്‍ 1800 രൂപവരെയാണ് ഇവയുടെ വില. നഗരത്തിലെ ബേക്കറികളില്‍ നിന്ന് ശരാശരി 100 കിലോയിലധികം കേക്കുകളാണ്് ദിവസേന വിറ്റ് പോകുന്നുതെന്ന് ബേക്കറി ഉടമകള്‍ പറയുന്നു. ഹോം മെയ്ഡ് കേക്കുകള്‍ക്ക് പ്രിയം ഏറെയാണ്. കേക്ക് നിര്‍മ്മാണം ഒരു സംരംഭമാക്കി വര്‍ഷങ്ങളായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വീട്ടമ്മമാരും നിരവധിയാണ്.

കിസ്മസ് കാലത്ത് വിപണിയില്‍ ബ്രാന്‍ഡഡും ഹോം മേയ്ഡും തമ്മിലാണ് പ്രധാന മത്സരം. മുന്‍നിര കമ്പനികള്‍ തകര്‍പ്പന്‍ പരസ്യം നല്‍കി കേക്ക് വിപണി പിടിച്ചടക്കാന്‍ ശ്രമിക്കുമ്പോള്‍ കുടുംബശ്രീയടക്കമുള്ള വിവിധ ചെറുകിട യൂണിറ്റുകള്‍ ഗുണനിലവാരം കൊണ്ടാണ് വിപണി കീഴടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News