സോഷ്യല്‍മീഡിയയിലൂടെ ദൈവനിന്ദ നടത്തിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ക്ക് വധശിക്ഷ

സോഷ്യല്‍മീഡിയയിലൂടെ ദൈവനിന്ദ പരത്തിയെന്ന് ആരോപിച്ച് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ക്ക് പാക്കിസ്ഥാന്‍ കോടതി വധശിക്ഷ വിധിച്ചു. 33 കാരനായ ജുനൈദ് ഹഫീസിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. മുസ്ലീം പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം നടത്തിയെന്നാരോപിച്ച് 2013 മാര്‍ച്ചില്‍ ജുനൈദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മുള്‍ട്ടാനിലെ സെന്‍ട്രല്‍ സിറ്റിയിലാണ് ഹഫീസിന് വധശിക്ഷ വിധിച്ചത്. ഈ നഗരത്തിലെ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസര്‍ ആയിരുന്നു ഹഫീസ്. അതേസമയം ഹഫീസിന്റെ അഭിഭാഷകന്‍ അസദ് ജമാല്‍ വിധിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിധിക്കെതിരെ ഹര്‍ജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വിചാരണ സമയത്ത് മുള്‍ട്ടാന്‍ ജയിലില്‍ ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. വിചാരണ നടക്കുന്നതിനിടെ 2014 ല്‍ ഹഫീസിന്റെ അഭിഭാഷകന്‍ കൊല്ലപ്പെട്ടിരുന്നു. ഇയാള്‍ക്ക് നേരെ വധഭീഷണി നിലനിന്നിരുന്നു.

വിധിക്ക് ശേഷം പ്രൊസിക്യൂഷന്‍ അഭിഭാഷകന്‍ മധുരം വിതരണം ചെയ്യുകയും ‘ദൈവനിന്ദകന്റെ അന്ത്യം’ എന്നും, അള്ളാഹു അക്ബര്‍ എന്ന് ഉച്ചരിക്കുകയും ചെയ്തു.അതുപോലെ സര്‍ക്കാര്‍ അഭിഭാഷകനായ അസിം ചൗധരി വിധിയെ സ്വാഗതം ചെയ്തു. എന്നാല്‍ ‘നീതിയുടെ തോല്‍വിയാണ്’ വിധിയിലുടെ നടപ്പിലായതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രതികരിച്ചു.” വിധിയുടെയും നീതിയുടെയും വലിയ തോല്‍വിയാണ് ജുനൈദ് ഹഫീസിന് നല്‍കിയ വധശിക്ഷയെന്നും ഇത് ഏറെ നിരാശയും അത്ഭുതവും ഉണ്ടാക്കിയതായും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രതികരിച്ചു. സര്‍ക്കാര്‍ ഹഫീസിനെ സ്വതന്ത്രനാക്കുകയും അദ്ദേഹത്തിനെതിരായ എല്ലാ കുറ്റങ്ങളും ഒഴിവാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര മതസ്വാതന്ത്രത്തിന് വേണ്ടിയുള്ള യുഎസ് കമ്മീഷന്റെ 2018 ലോ കണക്കുകള്‍ പ്രകാരം
പാക്കിസ്ഥാനില്‍ ഇതുവരെ 40 ഓളെ പേരെ് ദൈവനിന്ദയുടെ പേരില്‍ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ദൈവനിന്ദ കേസില്‍ എട്ട് വര്‍ഷത്തെ തടവിന് ശേഷം ആസിയ ബിബി എന്ന സ്ത്രീ കുറ്റവിമുക്തയാക്കപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News