കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വീടിനുളളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ടെന്ന് പൊലീസ്

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ബാംഗ്ലൂര്‍ സര്‍വകലാശാല പ്രഫസറുമായ ജി.നഞ്ചുണ്ട (58)നെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  മൃതദേഹത്തിന് നാലു ദിവസം പഴക്കമുളളതായി പൊലീസ് വ്യക്തമാക്കി.ബാംഗ്ലൂര്‍ നാഗദേവനഹള്ളിയിലെ അപാര്‍ട്‌മെന്റിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.

ബംഗളൂര്‍ യൂണിവേഴ്‌സിറ്റിയിലെ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് അധ്യാപകനായി ജോലി ചെയ്തിരുന്ന നഞ്ചുണ്ടന്‍ കുറച്ച് ദിവസങ്ങളായി കോളേജില്‍ പോകുന്നുണ്ടായിരുന്നില്ല. ഇദ്ദേഹത്തെ അന്വേഷിച്ചെത്തിയ അസിസ്റ്റന്റ് വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് കണ്ടെത്തുകയും തുടര്‍ന്ന് ചെന്നൈയിലായിരുന്ന ഭാര്യയെയും മകനെയും വിവരമറിയിക്കുകയുമായിരുന്നു.ഇവര്‍ എത്തുമ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്നു പൊലീസ് സഹായത്തോടെ വീട്ടില്‍ പ്രവേശിച്ചപ്പോഴാണു മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്നാകാം മരിച്ചതെന്ന് ദേശീയ മാധ്യമമായ പിടിഐ യോട് പൊലീസ് വെളിപ്പെടുത്തി. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമേ മരണകാരണം ഉറപ്പിക്കാനാകൂ എന്നും പൊലീസ് പറഞ്ഞു.

കന്നഡയില്‍ നിന്ന് തമിഴിലേക്ക് ഒരു ഡസനിലധികം പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കൂടാതെ ജ്ഞാനപീഠ അവാര്‍ഡ് ജേതാവ് യു. ആര്‍ അനനന്തമൂര്‍ത്തിയുടെ ഭവ, അവസ്ത എന്നീ പുസ്തങ്ങളും വിവര്‍ത്തനം ചെയ്തിട്ടുണ്ട് . കന്നഡയിലെ വിവിധ വനിതാ എഴുത്തുകാരുടെ ചെറുകഥകളുടെ തമിഴ് പരിഭാഷയായ ‘അക്ക’ എന്ന കൃതിക്ക് 2012 ലെ അക്കാദമി അവാര്‍ഡും് ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News