പൗരത്വ ഭേദഗതി: കേന്ദ്രത്തിനെതിരെ ഷെയിന്‍ നിഗവും

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ യുവനടന്‍ ഷെയിന്‍ നിഗവും രംഗത്ത്.

ഷെയിന്‍ നിഗം പറയുന്നു:

വളരെ സങ്കടകരമായ ഒരു അവസ്ഥയാണ് ഇപ്പോ നമ്മുടേത്. ഇന്ത്യയിലെല്ലായിടത്തും നാളെയുടെ വാഗ്ദാനമായ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വരുന്ന അവസ്ഥ.

നമ്മുടെ സ്വന്തം രാജ്യത്ത് നാളെ നമ്മള്‍ രണ്ടാംകിട പൌരന്മാരാവുന്നു എന്നു പറയുമ്പോ, പിന്നെ എന്താ ചെയ്യുക? വളരെ ചെറിയ ഒരു കൂട്ടം ആള്‍ക്കാരുടെ രാഷ്ട്രീയ അജണ്ടയാണ് ഇവിടെ നാട്ടുകാരെ മതത്തിന്റെ പേരില്‍ തമ്മില്‍ ഭിന്നിപ്പിക്കുക എന്നുള്ളത്.

ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. പക്ഷെ ഒരുപാട് ആളുകള്‍ യംഗ്‌സ്റ്റേഴ്‌സും മുതിര്‍ന്നവരും എല്ലാ വിഭാഗത്തിലും പെട്ട ആളുകള്‍ ശക്തമായി ഇതിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മനുഷ്യത്വം നശിച്ചിട്ടില്ല എന്നു നമുക്ക് ഒരു പ്രതീക്ഷയും ഉണ്ട്.

എന്തായാലും ഇന്ന് ഡിസംബര്‍ 23ആം തീയതി തിങ്കളാഴ്ച എറണാകുളത്തു നിന്നു കൊച്ചിയിലേക്ക് എല്ലാവരും ചേര്‍ന്ന് ഒരു വലിയ മാര്‍ച്ച് നടത്തുവാണ്. 3 മണിക്ക് രാജേന്ദ്രമൈതാനത്തുനിന്നു തുടങ്ങും. രാത്രി ഫോര്‍ട്ടുകൊച്ചിയില്‍ മ്യൂസിക്കും ഒക്കെയായി ഒരു വലിയ പരിപാടിയും ഉണ്ട്. ഞാന്‍ പോകുന്നുണ്ട്. നിങ്ങളും വരണം. സുഹൃത്തിക്കളെയും കൂട്ടി വരണം.

ഒറ്റക്കല്ല, ഒറ്റക്കെട്ട്.
ഒറ്റക്കല്ല, ഒറ്റക്കെട്ട്
വിദ്വേഷത്തെ വെല്ലുവിളിക്കുന്ന മനുഷ്യസ്‌നേഹത്തിന്റെ പദയാത്ര

ഇന്ന് ഡിസംബര്‍ 23-ആം തീയതി വൈകുന്നേരം മൂന്നു മണിക്ക് രാജേന്ദ്രമൈതാനത്തു നിന്നും ഫോര്‍ട്ടുകൊച്ചി വാസ്‌കോ സ്‌ക്വയറിലേക്ക്. അവിടെ പാട്ടും പറച്ചിലും രാത്രിയില്‍. ഞാന്‍ പോകുന്നുണ്ട്. നിങ്ങളും വരണം, ഒറ്റക്കല്ല, ഒറ്റക്കെട്ടായി ഫ്രണ്ട്‌സിനെയും കൂട്ടി വരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News