ജമാല്‍ ഖഷോഗി വധം; അഞ്ചുപേര്‍ക്ക് വധശിക്ഷ, 3 പേര്‍ക്ക് 24 വര്‍ഷം തടവ്

റിയാദ്: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചു പേര്‍ക്ക് വധശിക്ഷ. പ്രതികളില്‍ മൂന്നുപേര്‍ക്ക് 24 വര്‍ഷം തടവു ശിക്ഷയും സൗദി കോടതി വിധിച്ചു.

സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനും വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ഖഷോഗി 2018 ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍വെച്ച് കൊല്ലപ്പെട്ടത്.

സൗദിയില്‍ മുന്‍ ഭരണകൂടത്തിന്റെ ഉപദേശകനായിരുന്നു ഖഷോഗി. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടതിനുപിന്നാലെ അദ്ദേഹം ഭരണകൂടവുമായി അകന്നു.

ഭിന്നതകളെത്തുടര്‍ന്ന് 2017 സെപ്റ്റംബറില്‍ യുഎസില്‍ അഭയംതേടി. യെമെന്‍ ആഭ്യന്തരയുദ്ധത്തിലെ സൗദിയുടെ ഇടപെടലിനെയും ഖത്തര്‍ ഉപരോധത്തെയും എതിര്‍ത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News