ബിജെപിക്ക് ലഭ്യമായത് ജനങ്ങളുടെ സർജിക്കൽ സ്ട്രൈക്ക്

പൗരത്വ പ്രതിഷേധത്തിനിടെ ജാര്‍ഖണ്ഡില്‍ ബിജെപിക്ക് ലഭ്യമായത് ജനങ്ങളുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഈ തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍നിന്ന് അമിത്ഷായ്ക്കും മോദിക്കും ഒഴിഞ്ഞു മാറാനാവില്ല. രാജ്യവ്യാപകമായി കേന്ദ്ര സര്‍ക്കാനെതിരേ ഉയരുന്ന പ്രതിഷേധങ്ങളുടെ കൂടി വിജയമാണ് ജാര്‍ഖണ്ഡ് ജനത തെരഞ്ഞെടുപ്പിലൂടെ നല്‍കിയത്.

മോദിയും അമിത് ഷായും ചേര്‍ന്നായിരുന്നു ജാര്‍ഖണ്ഡില്‍ ബിജെപിയുടെ പ്രചരണം നയിച്ചത്. ഇരുവരും ചേര്‍ന്ന് പതിനാറോളം തെരഞ്ഞെടുപ്പ് റാലികളും സംഘടിപ്പിരുന്നു. മോദിയും അമിത്ഷായും സംസ്ഥാനത്തുടനീളം പ്രചരണത്തിനെത്തിയിട്ടും ഒടുവില്‍ ജനങ്ങള്‍ കൈവിട്ടു.

പൗരത്വ ഭേതഗതി നിയമത്തിനെതിരായി പ്രതിഷേധം ആളിപ്പടരുമ്പോഴാണ് ജാര്‍ഖണ്ഡിലെ വോട്ടര്‍മാര്‍ പോളിംഗ് ബുത്തിലേക്കെത്തിയത്. പ്രക്ഷോഭങ്ങളെ കണ്ടില്ലെന്നു നടിച്ച അമിത്ഷാ ദേശീയ പൗരത്വ പട്ടിക രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലികളില്‍ ആവര്‍ത്തിച്ചു.

പ്രക്ഷോഭമുണ്ടാക്കുന്നവരെ വസ്ത്രംകൊണ്ട് തിരിച്ചറിയാമെന്ന മോദിയുടെ വിവാദ പ്രസ്താവനയും ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ ന്യൂനപക്ഷ വിവേചനം നടപ്പാക്കാനുളള സംഘപരിവാര്‍ അജണ്ടകള്‍ക്ക് ജാര്‍ഖണ്ഡ് ജനത തിരിച്ചടി നല്‍കുകയായിരുന്നു.

മുഖ്യമന്ത്രിയായിരുന്ന രഘുബര്‍ ദാസിനെ പരാജയപ്പെടുത്തിയത് ബിജെപി വിമതനാണെന്നതും തോല്‍വിയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. ഇതിനിടെ ജെഎംഎമ്മിന്റെ തണലില്‍ വന്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിനും ആര്‍ജെഡിക്കും സാധിച്ചു.

നോട്ടുനിരോധനമുള്‍പ്പടെ സാമ്പത്തീക മേഖലയിലെ വികല നയങ്ങളും, പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍ക്കുന്ന നടപടികളും, തുടങ്ങി ഭരണഘടനയെ അട്ടിമറിച്ച് നടപ്പാക്കുന്ന കശ്മീര്‍ വിഭജനവും പൗരത്വ ഭേദതഗതി നിയമവുമൊക്കെ ജനങ്ങളുെടമേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ ജനങ്ങള്‍ തെരഞ്ഞെടുപ്പിലും തെരുവിലും മറുപടി നല്‍കുകയാണ്.

തുടര്‍ഭരണം ലക്ഷ്യമിട്ട ബിജെപിയ്ക്കാണ് ജാര്‍ഖണ്ഡില്‍ അപ്രതീക്ഷിത പരാജയമാണ്ടായ്. ഈതോല്‍വിയുടെ ഉത്തരവാദിത്വത്തില്‍നിന്ന് മോദിക്കും അമിത്ഷായ്ക്കും ഒഴിഞ്ഞു നില്‍ക്കാനാകില്ല. ഹിന്ദി ഹൃദയഭൂമിയില്‍ താമര വിരിയിക്കുന്ന ബിജെപിക്ക് അഞ്ച് സംസ്ഥാനങ്ങളില്‍ ഇതിനിടെ ഭരണം നഷ്ടമായതും അമിത്ഷാ മോദി സംഖ്യത്തിനേറ്റ തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News