മാരായമുട്ടം ബാങ്ക് തട്ടിപ്പ്: മുന്‍ പ്രസിഡന്റ് മാരായമുട്ടം അനിലിന് കുരുക്ക് മുറുകുന്നു

മാരായമുട്ടം ബാങ്ക് തട്ടിപ്പില്‍ മുന്‍ പ്രസിഡന്റ് മാരായമുട്ടം അനിലിന് കുരുക്ക് മുറുകുന്നു.
പാവപ്പെട്ടവര്‍ക്ക് കോഴിയും കൂടും വായപ്പ നല്‍കുന്ന പദ്ധതിയില്‍ അഴിമതി നടത്തിയതിന്
മാരായമുട്ടം അനിലിനെതിരെ പോലീസ് എഫ്‌ഐആര്‍ രിജിസ്ട്രര്‍ ചെയ്തു. വഞ്ചനാകുറ്റം ചുമത്തിയാണ് പോലീസ് അനിലിനെതിരെ കേസ് രജിസ്ട്രര്‍ ചെയ്തത്

മാരായമുട്ടം സഹകരണബാങ്കിലെ കോടികളുടെ ക്രമക്കേടിന് പിന്നാലെയാണ് ബാങ്കിന്റെ മുന്‍ പ്രസിഡന്റായ മാരായമുട്ടം അനിലിനെതിരെ വഞ്ചനകുറ്റം ചുമത്തിപോലീസ് കേസ് രജിസ്ട്രര്‍ ചെയ്ത്. നമ്പാര്‍ഡിന്റെ സഹായത്തോടെ നടത്തിയ കോഴിയും കൂടും പദ്ധതിയിലെ അഴിമതിക്കാണ് കേസ് രജിസ്ട്രര്‍ ചെയ്തത്.ഒരു കര്‍ഷകര്‍ക്ക് 120 കോഴിയും , കോഴിക്കുളള കൂടും സൗജന്യമായി നല്‍കും .

പകരം കോഴി മുട്ട ബാങ്കിന് സൗജന്യമായി നല്‍കണമെന്നായിരുന്നു കര്‍ഷകരും ബാങ്കുമായുളള വ്യവസ്ഥ എന്നാല്‍ സൗജന്യമെന്ന് പ്രചരിപ്പിച്ച് കോഴിയും കൂടും നല്‍കിയ കര്‍ഷകര്‍ക്ക് ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കോഴിമുട്ട സൗജന്യമായി നല്‍കിയ കര്‍ഷകര്‍ വഞ്ചിക്കപ്പെട്ടു. ലക്ഷങ്ങള്‍ തിരിച്ചടക്കണമെന്നാണ്
ജപ്തി നോട്ടീസില്‍ പറയുന്നത്.

ഇതോടെയാണ് കര്‍ഷകര്‍ കൂട്ടത്തോടെ മാരായമുട്ടം പോലീസില്‍ പരാതി നല്‍കി. മാരായമുട്ടം അനിലിനെ ഒന്നാം പ്രതിയാക്കിയും, ബാങ്ക് സെക്രട്ടറി ശ്രീജയെ രണ്ടാം പ്രതിയാക്കിയുമാണ് വഞ്ചനാകുറ്റത്തിന് പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തത്.കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും മുന്‍ ബാങ്ക് പ്രസിഡന്റുമായമാരായമുട്ടം അനില്‍ ബന്ധുക്കളുടെയും പേരില്‍ കോടികള്‍ തട്ടിയെടുത്ത സംഭവത്തിന് പിന്നാലെയാണ് പാവം കര്‍ഷകരെ കര്‍ഷക കോണ്‍ഗ്രസ് നേതാവ് തന്നെ വഞ്ചിച്ചിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here