പൗരത്വ നിയമത്തിനെതിരെ തെരുവില്‍ കണ്ണുകെട്ടി പാട്ടുപാടി കലാകാരന്മാരുടെ പ്രതിഷേധം

പൗരത്വ നിയമത്തിനെതിരെ തെരുവില്‍ കണ്ണുകെട്ടി പാട്ടുപാടി കലാകാരന്മാരുടെ പ്രതിഷേധം. വിഭജനം വേണ്ട ഇന്ത്യ മതി എന്ന സന്ദേശവുമായി ‘പാട്ട് തെരുവ്’ എന്ന പേരിലായിരുന്നു കണ്ണൂരില്‍ പ്രതിഷേധ പരിപാടി.

കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ആയിരുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാകാരന്മാരുടെ സര്‍ഗ്ഗാത്മക പ്രതിഷേധം. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ഗായക സംഘം കണ്ണ് മൂടിക്കെട്ടി ഐക്യത്തിന് വേണ്ടി പാട്ടുപാടി.

കൊല്ലം ഷാഫി, കണ്ണൂര്‍ സീനത്ത് തുടങ്ങി പ്രമുഖരായ പാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ഒരുങ്ങുമ്പോള്‍ സംഗീതം കൊണ്ട് പ്രതിഷേധം അറിയിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ നിരവധി പേരെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News