ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; മൂന്നാം തവണയും സഞ്ജു ട്വന്റി20 ടീമില്‍, ബുമ്രയും ധവാനും തിരിച്ചെത്തി

ശ്രീലങ്കയ്ക്കെതിരായ മൂന്ന് ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമിലുണ്ട്. മൂന്നാം ഓപ്പണറായാണ് സഞ്ജുവിനെ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. പരുക്കില്‍ നിന്ന് മോചിതനായ ബുമ്രയും ധവാനും ടീമില്‍ തിരിച്ചെത്തി.

തുടര്‍ച്ചയായി മത്സരങ്ങളില്‍ കളിക്കുന്ന രോഹിത് ശര്‍മ്മയ്ക്കും മുഹമ്മദ് ഷമിക്കും ട്വന്റി ടീമില്‍ നിന്ന് വിശ്രമം നല്‍കി.

ജനുവരി അഞ്ചിന് ഗുവാഹത്തിയിലാണ് ലങ്കയ്ക്ക് എതിരായ ആദ്യ ടി20 നടക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ജനുവരി 14ന് ആരംഭിക്കുന്ന ഓസീസിനെതിരായ ഏകദിന പരമ്പരയിലും മൂന്ന് മത്സരങ്ങള്‍ ഇന്ത്യ കളിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News