സാന്ത്വന പരിപാലന രംഗത്ത് മാതൃകയായി കല്ലട കെ.പി.എസ്.പി.എം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

സാന്ത്വന പരിപാലന രംഗത്ത് നാഷണല്‍ സര്‍വ്വീസ് സൊസൈറ്റി ക്യാഡറ്റുകള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് കാട്ടിതെരുകയാണ് കൊല്ലം കിഴക്കെ കല്ലട കെ.പി.എസ്.പി.എം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.കൊല്ലം ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് വാര്‍ഡില്‍ കഴിയുന്ന ക്യാന്‍സര്‍ രോഗികളെ ആശ്വസിപ്പിച്ച കുട്ടികള്‍ പാട്ടുകള്‍ പാടിയും, ആനന്ദം പകര്‍ന്നു.

എന്‍.എസ്സ്.എസ്സ്,സപ്തദിന സഹവാസ ക്യാമ്പിന്റെ ക്യാന്‍സര്‍ രോഗികളെ പരിചയപ്പെടുന്ന സാര്‍ത്ഥകം പരിപാടിയുടെ ഭാഗമായാണ് 50തോളം വിദ്യാര്‍ത്ഥികള്‍ കൊല്ലം ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് വാര്‍ഡില്‍ കഴിയുന്ന ക്യാന്‍സര്‍ രോഗികളെ സന്ദര്‍ശിച്ചത്.കുട്ടികള്‍ പാട്ടുപാടി കേള്‍പ്പിച്ചപ്പോള്‍ ചിത്ര ഗീതത്തെ അനുസ്മരിപ്പിച്ചു കൊണ്ട് ക്യാന്‍സര്‍ രോഗികള്‍ അവര്‍ക്കിഷ്ടപ്പെട്ട പാട്ട് പാടാന്‍ കുട്ടികളോട് അഭ്യര്‍ത്ഥിച്ചു.കേള്‍ക്കേണ്ട താമസം ഇന്നലെ എന്ന ഗാനം പാടി അവരെ കുട്ടികള്‍ സ്വാന്തനപ്പിച്ചു.

ഇതിനിടെ അര്‍ബുദത്താല്‍ വേദന കൊണ്ട് പുളയുന്ന വൃദ്ധന്റെ അവസ്ഥ കണ്ട് വിതുമ്പിയ ഭാര്യയെ കണ്ട് എന്‍.എസ്സ്.എസ്സ് ക്യാഡറ്റുകളും ഒപ്പം കരഞ്ഞു.സ്വാന്തന പരിചരണം എന്തെന്ന് ബോധ്യപ്പെടാന്‍ ക്യാമ്പ് അക്ഷരാര്‍ത്ഥത്തില്‍ വഴികാട്ടിയായി എന്ന് നിസ്സിയും,അമൃതാ കൃഷ്ണയും വികാരഭരിതരായി അനുഭവം പങ്കുവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News