വരുന്നു വലയസൂര്യഗ്രഹണം 26ന്; വടക്കന്‍ ജില്ലകളില്‍ അത്ഭുത കാഴ്ച കാഴ്ച

സാധാരണ സൂര്യഗ്രഹണം പോലെയല്ല ഡിസംബര്‍ 26 നുള്ള പ്രതിഭാസം. ചില സന്ദര്‍ഭങ്ങളില്‍ സൂര്യനും ഭൂമിക്കുമിടയില്‍ കടന്നുവരുന്ന ചന്ദ്രന് സൂര്യനെ പൂര്‍ണ്ണമായി മറക്കാനാവില്ല.അപ്പോള്‍ ഒരു വലയം ബാക്കിയുണ്ടാവും ഇതാണ് സംഭവിക്കുക. ഭൂമിയില്‍ നിന്ന് കൂടുതല്‍ ദൂരത്തിലായിരിക്കും ചന്ദ്രനെന്നതാണ് ഇതിന് കാരണം.

പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളിലൂടെയാണ് ചന്ദ്രന്റെ പൂര്‍ണ്ണമായ നിഴല്‍ കടന്നുപോവുന്നത്. ഇവിടങ്ങളില്‍ പൂര്‍ണ്ണ വലയം ദൃശ്യമാവും. കേരളത്തില്‍ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലും വലയഗ്രഹണം ദൃശ്യമാവും. ഖത്തര്‍ യു എ ഇ ഒമാന്‍ എന്നീ രാജ്യങ്ങളിലൂടെ ആരംഭിക്കുന്ന ഗ്രഹണം കേരളത്തില്‍ ആദ്യം ദൃശ്യമാവുക ചെറുവത്തൂരിലാണ്.

വടക്കന്‍ ജില്ലകളില്‍ ഗ്രഹണക്കാഴ്ചക്ക് വിപുലമായ സംവിധാനങ്ങളാണ് ഒരുങ്ങുന്നത്. വയനാട്ടില്‍ ജില്ലാ ഭരണകൂടം പ്രത്യേക രജിസ്‌ട്രേഷനും സ്ഥലങ്ങളും നിര്‍ണ്ണയിച്ചുകഴിഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്തുള്‍പ്പെടെ വിവിധ സംഘടനകളും ആകാശവിസ്മയം ശാസ്ത്രീയമായി ദൃശ്യമാക്കാന്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 26ന് രാവിലെ ദൃശ്യമാകുന്ന സൂര്യഗ്രഹണത്തിന്റെ വലയാകാര പാത തെക്കന്‍ കര്‍ണ്ണാടകം, വടക്കന്‍ കേരളം, മദ്ധ്യതമിഴ്‌നാട് എന്നിവിടങ്ങളിലൂടെയാണ് കടന്നുപോവുക. ഇതുപോലെയൊന്ന് ഇനിയുണ്ടാവുക 21 മേയ് 2031നായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here