അവതാരകയും ഗായികയുമായ ജാഗീ ജോണ്‍ വീട്ടിലെ അടുക്കളയില്‍ മരിച്ച നിലയില്‍

അവതാരകയും ഗായികയുമായ ജാഗീ ജോണ്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വീട്ടിലെ അടുക്കളയിലാണ് ജാഗീ ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.തിരുവനന്തപുരത്ത് കുറവന്‍കോണത്തെ വീട്ടില്‍ അമ്മയ്‌ക്കൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും ഫ്‌ലാറ്റിലെത്തി തെളിവെടുപ്പ് നടത്തുകയാണ്.

വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് അയല്‍വാസി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. ഫ്‌ലാറ്റില്‍ പോലും ആരുമായും അടുപ്പം പുലര്‍ത്താറില്ലെന്നാണ് അയല്‍വാസികളും പറയുന്നത് . മോഡലിംഗ് രംഗത്ത് സജീവമാണ് ജാഗി ജോണ്‍, പാചക കുറിപ്പുകളിലൂടെയും വീഡിയോകളിലൂടെയും പ്രശസ്തയാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News