രാജ്യത്ത് സാമ്പത്തികപ്രതിസന്ധി രൂക്ഷമെന്ന് ഐഎംഎഫ്; ഇനി കരകയറാന്‍ വലിയ മാറ്റങ്ങള്‍ ആവശ്യം

ദില്ലി: ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് അന്താരാഷ്ട്ര നാണ്യനിധി. കാതലായ നയവ്യതിയാനം അനിവാര്യമാണെന്നും അടിയന്തിര നടപടികള്‍ ആവശ്യമാണെന്നും അന്താരാഷ്ട്ര നാണ്യനിധി വ്യക്തമാക്കി.

നിക്ഷേപത്തിലേയും ഉപഭോഗത്തിലേയും ഇടിവാണ് പ്രതിസന്ധിക്ക് കാരണമെന്നും, നികുതിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതും ഇന്ത്യയ്ക്ക് തിരിച്ചടിയായെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു. ലോകത്തില്‍ വേഗതയില്‍ വളര്‍ന്നുകൊണ്ടിരുന്ന സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യയെന്നും ഇനി കരകയറാന്‍ വലിയ മാറ്റങ്ങള്‍ ആവശ്യമാണെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.

ജൂലൈ സെപ്തംബര്‍ പാദത്തില്‍ രാജ്യത്തെ ആഭ്യന്തര ഉപഭോഗം കഴിഞ്ഞ ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു.

അന്താരാഷ്ട്ര ഏജന്‍സികള്‍ ഉള്‍പ്പെടെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് സൂചിപ്പിക്കുമ്പോഴും പ്രതിസന്ധി ഇല്ലെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here