ഝാര്‍ഖണ്ഡില്‍ ഗോത്രവിഭാഗം ബിജെപിക്ക് മറുപടി നല്‍കിയത് ഈ കാരണങ്ങള്‍ കൊണ്ട് മാത്രം; ജനങ്ങള്‍ പൊളിയാണ്…

ദില്ലി: ഗോത്രവിഭാഗക്കാരുടെ ക്രോധവും നിരാശയുമാണ് ഝാര്‍ഖണ്ഡില്‍ താമരയെ ചതുപ്പിലാഴ്ത്തിയത്.

2014ലെ തെരഞ്ഞെടുപ്പില്‍ പട്ടികവര്‍ഗവിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത 28 സീറ്റില്‍ 13 ഉം ബിജെപി നേടിയിരുന്നു. ഇക്കുറി 20ല്‍ കൂടുതല്‍ സീറ്റുകളും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്വന്തമാക്കി.

കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ഗോത്രവിഭാഗക്കാരുടെ ഭൂമി തട്ടിപ്പറിക്കാന്‍ രഘുബര്‍ദാസ് സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ ബിജെപിക്ക് തിരിച്ചടിയായി.

വികസനത്തിന്റെ പേരില്‍ 21,000 ഏക്കര്‍ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നീക്കവും ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക ശക്തമാക്കി. പ്രക്ഷോഭങ്ങളുടെ ഭാഗമായി ബിജെപി സര്‍ക്കാര്‍ 10,000 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവരില്‍ ഭൂരിഭാഗവും ഇപ്പോഴും ജയിലിലാണ്.

പട്ടിണിമരണങ്ങള്‍ക്കും ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കും കുപ്രസിദ്ധമാണ് സംസ്ഥാനം. അഞ്ച് വര്‍ഷത്തിനിടെ 22 പട്ടിണി മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആള്‍ക്കൂട്ട ആക്രമണത്തില്‍ 20 പേരും കൊല്ലപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News