കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിന് ഒരുമിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ക്കും ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും മമതാ ബാനര്‍ജിയുടെ കത്ത്.
ബിജെപിയുടെ നേതൃത്വത്തില്‍ ജനാധിപത്യത്തിന്റെ ആത്മാവ് ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ഇതിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും മമത കത്തില്‍ പറയുന്നു.
രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തെ ഭീഷണിയിലാക്കുകയാണ്. രാജ്യത്തെ രക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പോരാടണം. സ്ത്രീകളും കുട്ടിരളും കര്‍ഷകരും തൊഴിലാളികളും ന്യൂനപക്ഷങ്ങളും എല്ലാം കടുത്ത പരിഭ്രാന്തിയിലാണെന്നും മമത ബാനര്‍ജി പറയുന്നു.
സോണിയാ ഗന്ധി അടക്കം പ്രതിപക്ഷ നേതാക്കള്‍ക്കും, മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കുമാണ് മമത കത്ത് അയച്ചത്.

Get real time update about this post categories directly on your device, subscribe now.